Flash News

യു എസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന കറുത്ത വംശജരായ സ്ത്രീകളില്‍ വന്‍ വര്‍ദ്ധനവ്

July 28, 2020 , .

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകളിലേക്ക് മത്സരിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്ന 122 കറുത്ത വംശജരില്‍ അറുപതോളം സ്ത്രീകളാണ്. സെന്‍റര്‍ ഫോര്‍ അമേരിക്കന്‍ വിമന്‍ ആന്‍ഡ് പൊളിറ്റിക്സ് (സിഎഡബ്ല്യുപി) പ്രകാരം 2012 ല്‍ ഇത് 48 ആയിരുന്നു. അതിനുശേഷം ഈ കണക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു. പ്രാഥമിക സീസണ്‍ അവസാനിക്കുമ്പോള്‍ അറുപതോളം കറുത്ത വംശജരായ സ്ത്രീകളാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളതെന്ന് കളക്ടീവ് പിഎസി (Collective PAC) പറയുന്നു.

നവംബറില്‍ യുഎസ് കോണ്‍ഗ്രസ് സീറ്റ് തേടുന്ന അര്‍ക്കന്‍സാസ് സ്റ്റേറ്റ് സെനറ്റര്‍ ജോയ്സ് എലിയട്ട്, പ്രാദേശിക പബ്ലിക് ഹൈസ്കൂളില്‍ ചേര്‍ന്ന രണ്ടാമത്തെ കറുത്ത വംശജയായ വിദ്യാര്‍ത്ഥിനിയാണ്. ആദ്യത്തേത് അവളുടെ മൂത്ത സഹോദരിയായിരുന്നു. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അര്‍ക്കന്‍സാസില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ആദ്യത്തെ കറുത്ത നിയമനിര്‍മ്മാതാവായിരിക്കും ജോയ്സ് എലിയട്ട്.

തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ജൂണില്‍, എലിയട്ട് വൈറ്റ് കൗണ്ടിയില്‍ നടന്ന വംശീയതയ്ക്കെതിരായ ഒരു പ്രകടനത്തില്‍ എലിയട്ട് പങ്കെടുത്തിരുന്നു. ആ പ്രകടനത്തില്‍ 90 ശതമാനത്തിലധികം വെളുത്ത വംശജരായിരുന്നു പങ്കെടുത്തത്. വംശീയത ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത അവര്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

നവംബര്‍ തിരഞ്ഞെടുപ്പ് നമ്മുടെ ചരിത്രം മാറ്റാനുള്ള അവസരമാണെന്ന് അവര്‍ പറഞ്ഞു. വിജയിക്കാനുള്ള സാഹചര്യം കാണുന്നതിനാലാണ് താന്‍ മത്സരിക്കാനിറങ്ങിയതെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകളിലേക്ക് മത്സരിക്കാന്‍ അപേക്ഷിച്ച 122 കറുത്ത വംശജര്‍ അല്ലെങ്കില്‍ വിവിധ വംശത്തില്‍ പെട്ട സ്ത്രീകളില്‍ ഒരാളാണ് എലിയട്ട്, സെന്‍റര്‍ ഫോര്‍ അമേരിക്കന്‍ വിമന്‍ ആന്‍ഡ് പൊളിറ്റിക്സ് (സിഎഡബ്ല്യുപി) പ്രകാരം 2012 ല്‍ ഇത് 48 ആയിരുന്നു. അതിനുശേഷം ഈ കണക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു. പ്രാഥമിക സീസണ്‍ അവസാനിക്കുമ്പോള്‍ അറുപതോളം കറുത്ത വംശജരായ സ്ത്രീകളാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളതെന്ന് കളക്ടീവ് പിഎസി (Collective PAC) പറയുന്നു.

‘കോണ്‍ഗ്രസില്‍ വൈവിധ്യത കാണുന്നതു തന്നെ ആശ്വാസകരമാണ്. കോണ്‍ഗ്രസില്‍ ശക്തരായ കറുത്ത വംശജരായ സ്ത്രീകളെ കാണുന്നതുവരെ കോണ്‍ഗ്രസില്‍ ശക്തരായ കറുത്ത സ്ത്രീകളുണ്ടാകുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ല,’ നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയും അഭിഭാഷകയും, ഡെമോക്രാറ്റിക് പ്രെെമറിയില്‍ ഫ്ലോറിഡ കോണ്‍ഗ്രസ് സീറ്റിലേക്ക് മത്സരിക്കുന്ന പാം കീത്ത് പറഞ്ഞു.

2008, 2012 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ കറുത്ത വനിതാ വോട്ടര്‍മാര്‍ ഏതൊരു ഗ്രൂപ്പിലെയും ഏറ്റവും ഉയര്‍ന്ന പങ്കാളിത്ത നിരക്ക് കാണിച്ചു .

ചരിത്രപരമായി, ഭൂരിപക്ഷം കറുത്ത വംശജര്‍ താമസിക്കുന്ന ഡിസ്ട്രിക്റ്റുകളില്‍ കറുത്ത സ്ത്രീകള്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, പലരും ഭൂരിപക്ഷം വെള്ള അല്ലെങ്കില്‍ മിശ്രിത ജില്ലകളിലാണ് മത്സരിക്കുന്നത്. അവരാകട്ടേ മുമ്പ് റിപ്പബ്ലിക്കന്‍സിനാണ് വോട്ട് ചെയ്തിരുന്നത്.

‘ഞങ്ങള്‍ ഈ സീറ്റ് ചുവപ്പില്‍ നിന്ന് നീലയിലേക്ക് മാറ്റാന്‍ പോകുകയാണ്,’ നോര്‍ത്ത് കരോലിനയുടെ പട്രീഷ്യ ടിമ്മണ്‍സ്ഗുഡ്സണ്‍ പറഞ്ഞു. സംസ്ഥാന സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ച ആദ്യത്തെ കറുത്ത ജഡ്ജിയും യുഎസ് സിവില്‍ റൈറ്റ്സ് കമ്മീഷന്‍ മുന്‍ അംഗവുമാണ്. ‘ജില്ലയെയും അവിടത്തെ ജനങ്ങളെയും അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സ്ഥാനാര്‍ത്ഥി ഞങ്ങള്‍ക്ക് ഉണ്ട്,’ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ടിമ്മണ്‍സ്ഗുഡ്സണ്‍ പറഞ്ഞു.

എട്ട് കറുത്ത വനിതാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പലരും പറയുന്നത്, അവര്‍ പലപ്പോഴും സമ്പന്നരായ എതിരാളികളേക്കാള്‍ മികച്ച വോട്ടര്‍മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവരും വളരെ താഴേക്കിടയില്‍, ബുദ്ധിമുട്ടുകളിലൂടെ ജീവിച്ചവരാണെന്നാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top