Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ചു

July 28, 2020 , ജോയിച്ചന്‍ പുതുക്കുളം

ലോസ് ആഞ്ചലസ്: പ്രതിസന്ധിയുടെ നടുവില്‍ ദൈവകരങ്ങളില്‍ മുറുകെപിടിച്ച് സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജൂലൈ 24നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കൊടിയേറ്റ് നിര്‍വഹിച്ച്് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചു . ദൈവകരങ്ങളില്‍ നിന്ന് സഹനങ്ങള്‍ കൈനീട്ടി വാങ്ങിയ സഹനദാസിയുടെ മനോഭാവം ഈ മഹാമാരിയുടെ നാളുകളില്‍ ഇടവകജനങ്ങള്‍ക്കു കരുത്തേകട്ടെ എന്ന ബഹു. വികാരിയച്ചന്റെ പ്രാര്ഥനമഹോഭാവം ഇടവകജനം ഏറ്റുവാങ്ങി.

ആദ്യ വികാരി റെവ. ഫാ. പോള്‍ കോട്ടക്കലിന്റെ സന്ദേശം കൊടിയേറ്റ് ദിനത്തിന് പ്രത്യേക ദൈവിക ചൈതന്യം പ്രദാനം ചെയ്തു. ആരോഗ്യ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള ഭക്തി വേദനയെ അതിജീവിക്കുവാന്‍ തനിക്കു എങ്ങനെ സഹായകമായെന്ന അനുഭവസാക്ഷ്യം അദ്ദേഹം ഇടവകജനങ്ങളുമായി പങ്കുവെച്ചു. തിരുനാളിന്റെ ആദ്യദിവസം വല്യപ്പച്ചന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും ആയി ഇടവക ജനം പ്രത്യേകം പ്രാര്‍ത്ഥിച്ചു. അവര്‍ ഒരുമിച്ചു തിരുന്നാളിന്റെ ആദ്യദിവസം സൂം മീഡിയായുടെ സഹായത്തോടെ മാതാവിനോട് പ്രത്യേക മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്ഥിക്കുകയുണ്ടായി.

ഇടവകസമൂഹം അല്‍ഫോന്‍സാമ്മയുടെ മാതൃക അനുകരിച്ചു ദൈവകരങ്ങളില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കേണ്ടതു ഇന്ന് ഏറെ പ്രസക്തമാണെന്ന് ബഹു. ഫൊറോനാ വികാരി റവ. ഫാ. മാത്യു മുഞ്ഞനാട്ടു വ്യക്തമാക്കി. തിരുനാളിന്റെ രണ്ടാംദിവസം 4 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികളായ അമ്മമാര്‍ക്കും വേണ്ടി പ്രാര്ഥിച്ചു.

ദൈവാനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കുവാനും, വിശ്വാസത്തില്‍ ആഴപ്പെടുവാനും, വിശ്വാസ സമൂഹമായി വളരാനും,അത് ഉറക്കെ ഉത്‌ഘോഷിക്കാനും അവസരമേകുന്ന തിരുന്നാള്‍ ആചാരണത്തിനു കത്തോലിക്കാ സഭ പ്രത്യേക പ്രാധാന്യം നല്കിപ്പോരുന്നു എന്ന് സി.സി.ഡി രൂപതാ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് ദാനവേലില്‍ വെളിപ്പെടുത്തി. സി. സി. ഡി. ക്ലാസ്സുകള്‍ക്കു സെയ്ന്റ് . അല്‍ഫോന്‍സാ ദൈവാലയത്തില്‍ ഒരു പ്രേത്യേക പ്രാധാന്യം തന്നെയുള്ളതിനാല്‍ ഒരു ഞായറാഴ്ച തന്നെ സി. സി. ഡി വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നീക്കി വച്ചു.

ഇടവക മധ്യസ്ഥയില്‍ വിളങ്ങിയിരുന്ന സന്പൂര്‍ണസമര്‍പ്പണം, ദൈവസ്‌നേഹം, പരസ്‌നേഹം തുടങ്ങിയ സത്ശീലങ്ങള്‍ സ്വായത്തമാക്കുന്നതിലൂടെയാണ് തിരുന്നാള്‍ ആചരണം അന്വര്ഥമാകുന്നതെന്നു ഓരോ ദിവസത്തെയും സന്ദേശത്തില്‍ ബഹു. വൈദികര്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നു വിശ്വാസത്തില്‍ വേരൂന്നി ഈ നാളുകളില്‍ പൗരോഹിത്യ പദവിസ്വീകരിച്ച റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ.രാജീവ് വലിയവീട്ടില്‍, ഫാ.മെല്‍വിന്‍ മംഗലത്, ഫാ. തോമസ് പുളിക്കല്‍ എന്നിവര്‍ തിരുന്നാള്‍ ദിനങ്ങളില്‍ സന്ദേശം നല്‍കുന്നു എന്നത് ലോക്ക്‌ഡൌണ്‍ കാലയളവില്‍ നടക്കുന്ന തിരുന്നാളിന്റെ മറ്റൊരു പ്രത്യേകതയത്രെ.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ , അവശ്യതൊഴിലാളികള്‍, എന്നിവര്‍ക്കും കൊറോണ എന്ന മഹാമാരി ബാധിച്ചു ചികിത്സയില്‍ ആയിരിക്കുന്നവര്‍ക്കും വേണ്ടി അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം യാചിച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. കൊറോണ ബാധിതര്‍ക്കും മറ്റു രോഗികള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്ന ചൊവ്വാഴ്ച സന്ദേശം നല്‍കി ഭക്തജനങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നത് ഫാ.അനീഷ് ഈറ്റക്കാകുന്നേല്‍ ആണ്.മറ്റു ദിവസങ്ങളില്‍ തിരുസഭ, അനാഥര്‍, ദരിദ്രര്‍, ഹതഭാഗ്യര്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥനാ സഹായം തേടുന്നു.

തിരുനാളിന്റെ പ്രധാന ദിനങ്ങളായ ഓഗസ്റ്റ് 2, 3 തീയതികളില്‍ സന്ദേശം നല്‍കി വിശ്വാസസമൂഹത്തെ അനുഗ്രഹിച്ചു, അല്‍ഫോന്‍സാ ഇടവക ദേവാലയത്തോടുള്ള സവിശേഷവാത്സല്യം വെളിപ്പെടുത്തുന്നത് ഓക്‌സിലറി ബിഷപ്പ് മാര്‍. ജോയി ആലപ്പാട്ട് പിതാവും, ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയെത്തു പിതാവും ആയിരിക്കും.

ഓഗസ്റ്റ് 3)0 തീയതി തിങ്കളാഴ്ച വൈകീട്ട് 7:30 നു മരിച്ചവരുടെ ഓര്‍മ ആചരിക്കുന്ന ദിവ്യബലി മദ്ധ്യേ മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് വടാന സന്ദേശം നല്‍കുന്നു. തിരുക്കര്‍മങ്ങള്‍ക്കു ശേഷം കൊടിയിറക്കി തിരുനാള്‍ ആചരണം പൂര്‍ത്തിയാക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഉള്ള തങ്ങളുടെ ഇടവക ദൈവാലയത്തില്‍ നിന്നു റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങളാണ് ബലിമധ്യേ ഇടവക ജനങ്ങള്‍ക്ക് ആതമീയ ഉണര്‍വിനായി ലഭിക്കുന്നത്.ഓരോ ഫാമിലി യൂണിറ്റിനെയും സമര്‍പ്പിച്ചു വ്യത്യസ്ത ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നു എന്നതും സൂം മീഡിയയുടെ സഹായത്തോടെ വിവിധഗ്രൂപ്പ്കള്‍ ജപമാലറാണിയുടെ മുന്‍പില്‍ കൈകൂപ്പി പ്രാര്‍ത്ഥനാസഹായം യാചിക്കുന്നു എന്നതും കൊറോണ കാലത്തേ തികച്ചും വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥനാനുഭവം ആണ്. അതതു ഗ്രൂപ്പുകളെ സംബന്ധിക്കുന്ന ചെറിയ പ്രസന്റേഷന്‍ നടത്താന്‍ ചെറുതും വലുതും ആയ ഗ്രൂപ്പ്കള്‍ ഒരുമിച്ചുചേര്‍ന്നു പ്രയത്‌നിക്കുന്നു.

ഓരോ ഭവനവും ഒരു കൊച്ചു ദൈവാലയമാക്കി, ദിവ്യബലിയില്‍ പങ്കുചേര്‍ന്നു അല്‍ഫോന്‍സാമ്മ വഴിയായി പ്രാര്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഏവര്‍ക്കും  ലൈവ്‌സ്ട്രീം (www.youtube.coms/yromalabarla | www.facebook.coms/yromalabarla ) സൗകര്യങ്ങള്‍ ക്രമീകരിച്ചിച്ചിരുക്കുന്നു.

വെള്ളി , ശനി, ഞായര്‍ ദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വണങ്ങുന്നതിനും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും അവസരം പാര്‍ക്കിംഗ് ലോട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുനാള്‍ ദിവസങ്ങളില്‍ ഭക്തജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ ഇടവകയിലെ സെയിന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനവഴി, കേരളത്തില്‍ റവ. ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന “സേവ് എ പ്രവാസി പ്രോഗ്രാം” ന് നല്‍കുവാന്‍ പാരിഷ് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു.

തിരുന്നാള്‍ ദിനങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും ഓണ്‍ലൈനില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റെവ. ഫാ. കുര്യാക്കോസ് കുന്പക്കില്‍, ട്രസ്റ്റീമാരായ ജോഷി ജോണ്‍ വെട്ടം, റോബര്‍ട്ട് ചെല്ലക്കുടം കണ്‍വീനര്‍ ഷാജി മാത്യു എന്നിവര്‍ ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top