സാറാമ്മ ജോളി (ജോയ്സ്-65) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ ജോളി ഈപ്പന്റെ ഭാര്യ സാറാമ്മ ജോളി (ജോയ്‌സ് – 65) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മേപ്രാല്‍ ചമതയില്‍ കുടുംബാംഗമാണ്.

മക്കള്‍:. ജെസ് ജോസഫ് (ഫിലാഡല്‍ഫിയ) , ജെനി ജോളി (ന്യൂയോര്‍ക്ക്).

മരുമകന്‍: മൈക്കിള്‍ ജോസഫ് (ഫിലാഡല്‍ഫിയ).

കൊച്ചുമകന്‍ : ട്രിസ്റ്റന്‍ ജോസഫ്.

പൊതുദര്‍ശനം: ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം ( Flynn Memorial Home, 325 S Broadway, Yonkers, NY 10705).

സംസ്കാര ശുശ്രൂഷകള്‍: ആഗസ്റ്റ്‌ 1 ശനിയാഴ്ച രാവിലെ 9 ന് യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ (34 Morris St, Yonkers, NY 10705).

ശുശ്രൂഷകള്‍ക്കു ശേഷം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Ave, Hastings-on Hudson, NY) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളും ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി ഈപ്പന്‍ 914 589 7523.

Print Friendly, PDF & Email

Related News

Leave a Comment