സംസ്ഥാനത്ത് മഴയുടെ തീവ്രത കൂടി, വടക്കന്‍ ജില്ലകളില്‍ കാറ്റും മഴയും ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയുടെ തീവ്രത വര്‍ദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇവിടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മൂവായിരം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടുങ്ങുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ ഇടയാക്കിയത്. നാളെ വടക്കന്‍ ജില്ലകളിലേക്ക് ഈ മഴ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു. 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റും വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

മറ്റന്നാള്‍ മുതല്‍ മഴയില്‍ അല്‍പ്പം കുറവ് സംഭവിച്ചേക്കും. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാന്‍ റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡം പാലിച്ചാകും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക. വെള്ളപ്പൊക്കം ഉണ്ടാകുന്ന ഇടങ്ങളില്‍ ആളുകളെ പെട്ടെന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തര സംവിധാനം ഉറപ്പാക്കും. അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകളു, കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകളും നിലവില്‍ വരും. അതേസമയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുകയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ ഒരുക്കുകയും ചെയ്യുക സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും മുമ്പില്‍ വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ് ഉയര്‍ത്തുന്നത്.

Print Friendly, PDF & Email

Related News

Leave a Comment