Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

കേരളം കോവിഡ്-19 പരിശോധനയില്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് കേന്ദ്രം

July 30, 2020 , ഹരികുമാര്‍

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനകളും ദ്രുതഗതിയിലാക്കണമെന്ന് കേന്ദ്രം. കേരളമടക്കം പല സംസ്ഥാനങ്ങളും കോവിഡ്-19 പരിശോധനയില്‍ വളരെ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

പത്ത് ലക്ഷം പേരില്‍ 324 പരിശോധനയെതാണ് ദേശീയ ശരാശരി. അതേസമയം കേരളത്തില്‍ ഇത് പത്ത് ലക്ഷത്തില്‍ 212 പേര്‍ക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.

എന്നാല്‍ മരണനിരക്ക് കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ മരണനിരക്ക് 0.31 ശതമാനം ആണെങ്കില്‍ രാജ്യത്ത് 2.21 ശതമാനം ആണ് മരണനിരക്ക്. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയരെയാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പരിശോധനകളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന പറയുന്ന പരിശോധനാ നിരക്കിനേക്കാള്‍ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണൊണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top