Flash News

കോവിഡ്-19 പാന്‍ഡമിക്കിനിടയിലും ഗള്‍ഫില്‍ മുസ്ലിങ്ങള്‍ ഈദ്-ഉല്‍-അദ്‌ഹ ആഘോഷിച്ചു

July 31, 2020

മക്ക: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ദുബായ്, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഈദ് ആഘോഷിച്ചു. ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ മുസ്ലിംകള്‍ ഈദ്ഉല്‍അദ്‌ഹ ആഘോഷിക്കുകയാണ്.

സൗദി അറേബ്യയില്‍ മസ്ജിദ് ഇ നബിയിലും മക്കയിലെ ഗ്രാന്‍ഡ് പള്ളിയിലും ഈദ് പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് മിനയിലേക്ക് നീങ്ങി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഈജിപ്ത്, കുവൈറ്റ്, ജോര്‍ദാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും ഈദ് ആഘോഷം നടന്നു. ഇന്തോനേഷ്യ, ഇറാന്‍, മലേഷ്യ എന്നിവിടങ്ങളിലും ലളിതമായി ആഘോഷിച്ചു.

തുര്‍ക്കിയില്‍ താമസിക്കുന്ന മുസ്ലിംകള്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയയില്‍ ഈദ്ഉല്‍അദാ പ്രാര്‍ത്ഥന നടത്തി. ഈ മാസം ആദ്യം പള്ളിയായി മാറ്റിയതിന് ശേഷം ആദ്യമായാണ് ഈദ് പ്രാര്‍ത്ഥന നടക്കുന്നത്.

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം സൗദി അറേബ്യയില്‍ താമസിക്കുന്ന 10,000 മുസ്ലീങ്ങള്‍ ഇത്തവണ ഹജ്ജ് നടത്തി. ആശുപത്രി ജീവനക്കാരുടെ സാമ്യമുള്ള യൂണിഫോമുകളില്‍ തൊഴിലാളികള്‍ നിരന്തരം വിശുദ്ധ സ്ഥലം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

മക്കയില്‍ എത്തുതിനുമുമ്പ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ്-19 പരിശോധനകള്‍ നടത്തേണ്ടിവന്നിരുന്നു. പരിശോധനയില്‍ പങ്കെടുത്തവര്‍ക്ക് സൗകര്യമായ കിറ്റുകള്‍ നല്‍കി. അതില്‍ ആചാരാനുഷ്ഠാനത്തിനായി അണുവിമുക്തമാക്കിയ കല്ലുകള്‍, പിശാചിനെ കല്ലെറിയല്‍, അണുനാശിനി, മുഖംമൂടികള്‍, ഒരു പ്രാര്‍ത്ഥന തുണി എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.

നിരവധി ആരോഗ്യ പരിപാലന സൗകര്യങ്ങള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ആംബുലന്‍സുകള്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുര്‍ക്കിയില്‍ മുസ്ലിങ്ങള്‍ ഹാഗിയ സോഫിയയില്‍ ഈദ് പ്രാര്‍ത്ഥന നടത്തി

തുര്‍ക്കിയില്‍ താമസിക്കുന്ന മുസ്ലിംകള്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയയില്‍ ഈദ്ഉല്‍അദ്‌ഹ പ്രാര്‍ത്ഥന നടത്തി. ഈ മാസം ആദ്യം ഹാഗിയ സോഫിയ ഒരു പള്ളിയായി മാറ്റിയതിനുശേഷം ആദ്യമായാണ് ഈദ് പ്രാര്‍ത്ഥന നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top