Flash News

ഫൊക്കാനയുടെ പേരില്‍ സമാന്തര സംഘടന, കര്‍ശന നടപടിയെടുക്കും: ഫൊക്കാന ദേശീയ കമ്മിറ്റി

July 31, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരില്‍ വ്യാജ സമാന്തര സംഘടനയുണ്ടാക്കാന്‍ ശ്രമിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുകയും ചെയ്തവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ ഫൊക്കാന ദേശീയ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തില്‍ എത്താന്‍ ശ്രമിച്ച ട്രഷറര്‍ സജിമോന്‍ ആന്റണിയെയും ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസിനേയും സസ്പെന്‍ഡ് ചെയ്യുവാനും നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.

സംഘടനയില്‍ ചിലര്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ദേശീയ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞാല്‍ മാതൃ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുവാനും തീരുമാനിച്ചു. സമാന്തര സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാതിരിക്കുകയോ വിശദീകരണം ബോധ്യപ്പെടാതിരിക്കുകയോ ചെയ്യുന്ന പക്ഷം അദ്ദേഹത്തെ നിലവിലെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്യുവാനും ദേശീയ കമ്മിറ്റി തീരുമാനം കൈക്കൊണ്ടു.

ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ എന്ന നിലയില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതാണ്. ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടര്‍ സമാന്തര സംഘടയുണ്ടാക്കി അതിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് ഫൊക്കാനയുമായി യാതൊരു ബന്ധവുമില്ല.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു ജനറല്‍ കൗണ്‍സില്‍ വിളിച്ചുകുട്ടുവാന്‍ ബുദ്ധിമുട്ടുണ്ട്. ഫൊക്കാന ഭരണഘടന പ്രകാരം പ്രതിനിധികള്‍ സ്വയം പങ്കെടുത്തെങ്കില്‍ മാത്രമേ ജനറല്‍ കൗണ്‍സിലിന് നിയമസാധുതയുള്ളൂ. അങ്ങനെ ഒരു ജനറല്‍ കൗണ്‍സിലില്‍ അല്ലാതെ തിരഞ്ഞെടുപ്പ് നടത്താന്‍ ഫൊക്കാന ഭരണഘടന അനുശാസിക്കുന്നില്ല.

അംഗസംഘടനകള്‍ അംഗത്വം പുതുക്കുന്നതിന് സെക്രട്ടറി ആണ് നോട്ടീസ് അയക്കുന്നത്. ആഗസ്റ്റ് 15 ന് മുന്‍പായി അംഗത്വം പുതുക്കാന്‍ എല്ലാ അംഗസംഘടനകള്‍ക്കും സെക്രട്ടറി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു . തിരഞ്ഞെടുപ്പ് നടത്തിയാല്‍ പരാജയപ്പെടുമെന്ന ഭയം കൊണ്ട് ട്രസ്റ്റീ ബോര്‍ഡിലെ ചിലരുടെ നേതൃത്വത്തില്‍ സമാന്തര സംഘടനയുണ്ടാക്കി ഫൊക്കാന എന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്. അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുവാനും ദേശീയ കമ്മിറ്റിയിൽ തീരുമാനമായി. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ദേശീയ കമ്മിറ്റിയില്‍ തീരുമാനമാനമായി.

സമാന്തര സംഘടന രൂപീകരിച്ചവര്‍ ഫൊക്കാനയുടെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെ ദേശീയ കമ്മിറ്റി വിലക്കിയിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും സമാന്തര സംഘടനയുടെ വാര്‍ത്തകളില്‍ ഫൊക്കാന ലോഗോയും പേരും ഉപയോഗിക്കരുതെന്നും ദേശീയ കമ്മിറ്റി അപേക്ഷിച്ചു. ഫൊക്കാനയുടെ പേരും ലോഗോയും മറ്റു സമാന്തര സംഘടനകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനെതിരെ നിയമ നടപിടികള്‍ സ്വീകരിക്കാനും ദേശീയ കമ്മിറ്റിയില്‍ തീരുമാനമായി.

ഫൊക്കാന ഔദ്യോഗികമായി അതിന്റെ തിരഞ്ഞെടുപ്പ് പ്രകിയകളുമായി മുന്നോട്ടു പോകുന്നുണ്ട്. അതില്‍ അംഗ സംഘടനകളുടെ ആർക്കും മത്സരിക്കാം. അതില്‍ ജയിക്കുന്നവര്‍ ഫൊക്കാന ഭാരവാഹികള്‍ ആയിരിക്കും. അല്ലാതെ സമാന്തര സംഘടനക്ക് ഫൊക്കാനയുമായി യാതൊരു പുലബന്ധവുമില്ലന്ന് നാഷണല്‍ കമ്മിറ്റി അറിയിച്ചു.

സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇവരെ സമാന്തര സംഘടനയുടക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ ഇലക്ഷനില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയില്ല എന്ന തോന്നലും. ഫൊക്കാന നടത്തുന്ന നിയമപ്രകാരമുള്ള ഇലക്ഷനില്‍ പങ്കെടുത്തു ആര് ജയിച്ചാലും അവര്‍ ഫൊക്കാന ഭാരവാഹികള്‍ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലന്നു നാഷണല്‍ കമ്മിറ്റി അറിയിച്ചു .

ഫൊക്കാന കണ്‍വൻഷന്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനും നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. 29 ന് ചേര്‍ന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 28 കമ്മിറ്റി അംഗങ്ങളില്‍ 27 പേരും പ്രമേയ തീരുമാനങ്ങളെ അനുകൂലിച്ചു.

ഫൊക്കാന തെരഞ്ഞെടുപ്പിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടര്‍ത്തുവാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഫൊക്കാന നാഷണല്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top