Flash News

നിരീശ്വരനു കെ എല്‍ എസ്‌ സാഹിത്യസന്ധ്യയില്‍ ഉജ്വല സ്വീകരണം

July 31, 2020 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് : ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ഇക്കഴിഞ്ഞ ജൂലൈ 25 നു വൈകിട്ടു സംഘടിപ്പിച്ച സാഹിത്യസന്ധ്യ അമേരിക്കയുടെ വിവിധഭാഗങ്ങളിലും ഗൾഫിലും കേരളത്തിൽ നിന്നും പങ്കെടുത്ത 75 ഓളം മലയാള സാഹിത്യപ്രേമികൾക്കു ആവേശവും ഊർജ്ജവും പകർന്നുകൊണ്ട്‌ ശ്രദ്ധേയമായി. പ്രമുഖമലയാളസാഹിത്യകാരനും ശാസ്ത്രജ്ഞനുമായ ശ്രീ വി.ജെ. ജെയിംസ്‌ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സാഹിത്യകുതുകികളുടെ പ്രസ്തുത പുസ്തകസംബന്ധിയായ ചോദ്യങ്ങൾക്കു വിശദമായ ഉത്തരങ്ങൾ നൽകി.

സെക്രട്ടറി ഹരിദാസ്‌ തങ്കപ്പന്റെ സ്വാഗതത്തോടെ ആരംഭിച്ച സൂം മീറ്റിങ്ങിൽ പ്രസിഡന്റ്‌ സിജു വി ജോർജ് അധ്യക്ഷനായിരുന്നു. KLS ജോയിന്റ് സെക്രട്ടറി , സാമുവേൽ യോഹന്നാൻ കഥാകൃത്തിനെ സദസിനു പരിചയപ്പെടുത്തുകയും , വയലാർ അവാർഡ്‌ നേടിയ നിരീശ്വരൻ എന്ന കൃതിയെ ഹൃസ്വവും ലളിതവുമായി അവതരിപ്പിക്കുകയും ചെയ്തു .പിന്നീട്‌ ഏതാണ്ട്‌ രണ്ട്‌ മണിക്കൂർ കഥാകൃത്തിനോട്‌ ഉള്ള സാഹിത്യസംവാദം ശ്രോതാക്കൾക്ക് ജ്ഞാനോദ്ദീപകമായ അനുഭവമായി. പുസ്തകത്തിന്റെ ആഴങ്ങളിലേക്കു കടന്നു ചെന്നതിനൊപ്പം ആത്മീയതയെയും ഭൗതികതയെയും ഈശ്വരവിശ്വാസത്തെയും മറ്റുമുള്ള തന്റെ വേറിട്ട കാഴ്ച‌പ്പാടുകളും ശ്രീ വി ജെ ജെയിംസ്‌ പങ്കുവച്ചു. മോഡറേറ്ററായ വൈസ്‌ പ്രസിഡന്റ്‌ അനൂപ അനൂപ് സാം സാം സ്തുത്യർഹമായി തന്റെ കർത്തവ്യം നിർവ്വഹിച്ചു. അനശ്വർ മാമ്പിള്ളിയുടെ നന്ദിപ്രകടനത്തോടെ മീറ്റിംഗ്‌ സമാപിച്ചു. ലാന, ഇന്ത്യ പ്രെസ്ക്ലബ്‌, അല, തുടങ്ങി പല സാംസ്കാരിക സാഹിത്യസംഘടനകളുടെയും അംഗങ്ങളും പങ്കെടുത്തു.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാലസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ KLS സംഘടിപ്പിക്കുന്നുണ്ട്‌.

സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷം സംഘടിപ്പിക്കുന്നുണ്ടായിരുന്നു. KLS ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത് KLS ഭാരവാഹികൾ മുൻകൈ എടുത്താണ്. ഇപ്പോഴത്തെ LANA പ്രസിഡൻറ്റ്‌ ആയ ജോസൻ ജോർജും KLS ൻറെ സംഘാടകനാണ്.

സാഹിത്യ സംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ പുതിയ കെ എൽ എസ്‌ പ്രവർത്തകസമിതി സംഘടിപ്പിക്കും. അടുത്ത മാസം ( ആഗസ്റ്റ്‌ അവസാന വാരാന്ത്യത്തിൽ) കേരളാ ലിറ്റററി സൊസൈറ്റി ഒരു ഓൺ ലൈൻ അക്ഷരശ്ലോകസദസ്സു നടത്തുവാനാണു തീരുമാനിച്ചിരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന ഈ അക്ഷരശ്ലോക പരിപാടിയിൽ പങ്കുചേരാൻ തൽപരരായ അമേരിക്കയിലെ എല്ലാ മലയാളസാഹിത്യ- അക്ഷര ശ്ലോക കുതുകികളെയും കേരളാ ലിറ്റററി സൊസൈറ്റി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക് : contact@klsdallas.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top