Flash News

കോവിഡ് ബാധിതര്‍ക്ക് പെരുന്നാള്‍ ഭക്ഷണമെത്തിച്ച് ടീം വെല്‍ഫെയര്‍

July 31, 2020 , സാബിര്‍ അഹ്‌സന്‍

പാലക്കാട്: പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനാകാതെ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരായ സഹോദരങ്ങള്‍ക്കും അവരെ ശുശ്രൂഷിക്കുന്ന ജീവനക്കാര്‍ക്കും ടീം വെല്‍ഫെയര്‍ ജില്ലാ കമ്മിറ്റി പെരുന്നാള്‍ ഭക്ഷണം എത്തിച്ചു നല്‍കി. കുട്ടികളുടെ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കുന്നവരുള്‍പ്പടെ 430 ഓളം പേര്‍ക്ക് സമാശ്വാസമേകിയാണ് ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ എത്തിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍, മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡ് ഇന്‍ചാര്‍ജ് ഡോ. ശ്രീറാം, ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനു എന്നിവര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ കൈമാറി. ടീം വെല്‍ഫെയര്‍ സ്റ്റേറ്റ് വൈസ് ക്യാപ്റ്റന്‍ പി. ലുഖ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് പി. അഫ്സല്‍, മുനീര്‍, സെയ്ത് പറക്കുന്നം, സലാം ഒലവക്കോട്, സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top