Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ജില്ലാ കലക്ടര്‍ അറിയാതെ രണ്ടു കോടി രൂപ സബ് ട്രഷറി ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി

August 1, 2020

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് ഒരു തുടര്‍ക്കഥയായി ഇപ്പോഴും തുടരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി. ദുരിതാശ്വാസ ഫണ്ടിനായി എറണാകുളം കളക്ടര്‍ക്ക് അനുവദിച്ചു നല്‍കിയ പണത്തില്‍ നിന്ന് ഒരു കോടിയോളം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമത്തിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്, തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരില്‍ ട്രഷറിയിലുള്ള അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി അടിച്ചു മാറ്റപ്പെട്ട ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നു. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ട്രഷറി ഉദ്യോഗസ്ഥന്‍ രണ്ട് കോടിയിലേറെ രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. സംഭവം, സബ് ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസര്‍, ട്രഷറി ഡയറക്ടറേയും വ്യാഴാഴ്ചയാണ് അറിയിച്ചിരിക്കുന്നത്. കളക്ടറുടെ അക്കൗണ്ടില്‍ നിന്നും പണം അടിച്ചു മാറ്റപ്പെട്ട സംഭവം സംബന്ധിച്ച് വെള്ളിയാഴ്ച വരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

മെയ് 31-നാണ് വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സബ് ട്രഷറി ഓഫീസര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിന് രണ്ടുമാസം മുമ്പ് ഇയാള്‍ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്ടറുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയര്‍ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ ആ ഇടപാടിന്‍റെ വിവരങ്ങള്‍ ഇതു സംബന്ധിച്ച രേഖകളില്‍നിന്ന് സീനിയര്‍ അക്കൗണ്ടന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം, പണം കൈമാറ്റം സംബന്ധിച്ച ‘ഡേ ബുക്കി’ ല്‍ രണ്ട് കോടിയുടെ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയത്. ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് ഡേ ബുക്ക് സമര്‍പ്പിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്താനായത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന് ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസര്‍ നെയിമും അുതെ റദ്ദാക്കണമൊണ് വ്യവസ്ഥ. എന്നാല്‍, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ് വേഡും യൂസര്‍ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാതെ വന്നിരിക്കുന്നത്.

ഇതുവരെ രണ്ടു കോടിയുടെ തട്ടിപ്പുമാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. കൂടുതല്‍ തുക ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടാവാം എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. നേരത്തെ കലക്റ്ററേറ്റ് മുമ്പ് വഞ്ചിയൂരിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അത് കുടപ്പനക്കുന്നിലെ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നെങ്കിലും, ദൈനംദിന ഉപയോഗത്തിന്‍റേതല്ലാതെയുള്ള ജില്ലാ കലക്റ്ററുടെ ചില അക്കൗണ്ടുകള്‍ വഞ്ചിയൂര്‍ തന്നെ തുടരുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top