Flash News

ഫൊക്കാനയുടെ പേരിൽ വ്യാജ സംഘടനകൾ തെറ്റിദ്ധാരണ പരത്തുന്നു: ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ

August 1, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോർക്ക്: ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളുടേയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെയല്ലെന്ന് ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ അറിയിച്ചു.

ഞാൻ 2020-ലെ കൺവൻഷൻ ചെയർമാൻ ആണ് . നല്ല രീതിയിൽ ഒരു കൺവൻഷൻ നടത്തുക എന്നതാണ് എന്റെ ജോലി . അത് അനുസരിച്ചു ഫൊക്കാനയുടെ കൺവൻഷന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴിക കല്ലകാൻ ഞാനും എന്റെ സഹപ്രവർത്തകരും പ്രരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു . പലരുടെയും കയ്യിൽ നിന്നും രെജിസ്ട്രേഷൻ വാങ്ങിക്കുകയും അത് ട്രഷറേ ഏൽപ്പിക്കുകയും ചെയ്തിരുന്നു. വളരെ അധികം ആളുകൾ രജിസ്റ്റർ ചെയ്യുവാനും തയാർ ആണ് . മറ്റു രജ്യങ്ങളിൽ നിന്നുതന്നെ ഏകദേശം നൂറിൽ അധികം ഫാമിലികൾ ഫൊക്കാന കൺവൻഷനിൽ എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ചരിത്ര സംഭവം ആവേണ്ട ഒരു കൺവൻഷൻ ആണ് ഫൊക്കാനയിലെ സ്ഥാനമോഹികൾ നശിപ്പിച്ചിരിക്കുന്നത്.

ഫൊക്കാനയുടെ ഫണ്ടിൽ ഉണ്ടായിരുന്ന 70000 ആയിരത്തിൽ പരം ഡോളറിന്റെ തിരിമറി നടന്നതായി അറിയുന്നു . ഞാൻ എന്റെ വ്യക്തിപരമായ പേരിൽ വാങ്ങിയ പല രെജിസ്ട്രേഷനുകളും കുടി ഉൾപ്പെടുന്നതാണ് ഈ തുക. പ്രസിഡന്റ് ബാങ്കിൽ ചെന്നപ്പോൾ ട്രഷർ ബാങ്ക് അക്കൗണ്ട് കാലിയാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ എങ്കിൽ അത് പോലീസിൽ പരാതികൊടുത്തു നിയമപരമായി അതിനെ നേരിട്ട് ഈ തുക എത്രയും പെട്ടെന്ന് ബാങ്കിൽ നിക്ഷേപിക്കണം . ഇത് സമൂഹത്തിന്റെ ധനം ആണ് . 2020 ലെ കൺവെൻഷന് വേണ്ടി മാത്രം സമാഹരിച്ച തുകയാണ് . അത് ഈ കൺവെൻഷന് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ് . അല്ലാത് സ്വന്തം ഇഷ്‌ടപ്രകാരമോ വെക്തിപരമായ കാര്യങ്ങൾക്കും ഈ തുക ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു . ഞാൻ വെക്തിപരമായി വാങ്ങിയ രെജിസ്ട്രേഷൻ തിരികെ നൽകാൻ ഞാൻ ബാധ്യസ്ഥാനായിരിക്കെ ഈ തിരിമാറിയെ എനിക്ക് അപലപിക്കേണ്ടിയിരിക്കുന്നു .

ഫൊക്കാനയെന്ന മഹത് സംഘടനയ്ക്ക് സുവ്യക്തവും സുതാര്യവുമായ ഭരണഘടനയും നിയമാവലിയുമുണ്ട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പും കൺവൻഷൻ പോലും നടത്തപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം പ്രതിരോധ പെരുമാറ്റചട്ടങ്ങൾ നിലവിലുള്ള തിനാ ൽ സ്ഥിതിഗതികൾ വിലയിരുത്തി 2020 ന് മുൻപായി തെരഞ്ഞെടുപ്പും കൺവൻഷനും നടത്താനാണ് ഔദ്യോഗിക ഭരണ സമിതി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.

ഈ ചുരുങ്ങിയ സമയം പോലും കാത്തിരിക്കാൻ കഴിയാതെ സംഘടനയിൽ ഒരു പിളർപ്പ് ഉണ്ടാക്കി മറ്റൊരു സമാന്തര സംഘടന സൃഷ്‌ടിച്ചത്‌ മലയാളി സമൂഹത്തിന്റെ മുൻപിൽ പേരിനും പ്രശസ്തിക്കും പരിഹാസ പത്രമായിരിക്കുന്നത് . ന്യൂ യോർക്കിലെ ഒരു മലയാളീ അസ്സോസിയേഷനിൽ നടന്നിട്ടുള്ളത് പോലെയാണ് ഇപ്പോൾ ഫൊക്കാനയിലും നടക്കുന്നത് . ഒരു മേശക്കു ചുറ്റും ഇരുന്നു സംസാരിച്ചാൽ തിരുന്ന പ്രശ്നങ്ങൾ വലുതാക്കി സംഘടനയെ പിളർത്തുന്നത് ലീഡർ ഷിപ്പിന്റെ കുറവാണു എന്നത് തർക്കമില്ലാത്ത കാര്യമാണ് .

ഞാൻ തന്നെ പല നിർദ്ദേശങ്ങൾ വെച്ചിട്ടും അതെല്ലാം തള്ളിക്കൊണ്ടാണ് ഫൊക്കാന പിളർത്തുന്ന രീതിയിലേക്ക് പോയത് , ബോർഡ് ഓഫ് ട്രസ്റ്റിയുടെ കടുംപിടിത്തവും പുറത്തുനിന്ന് ചില ബാഹ്യശക്തികളും കൂടിയാണ് ഫൊക്കാനയെ ഇന്ന് ഈ നിലയിൽ എത്തിച്ചിരിക്കുന്നത് . ഈ ഇപ്പോഴതെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയ ട്രസ്റ്റി ബോർഡിഡിലെ ചിലരും അവരെ കൊണ്ട് ചുക്കാൻ പിടിപ്പിച്ച ചുരുക്കം ചില ആളുകളുടെ കാടുപിടിത്തത്തിന് മലയാളി സമൂഹം വലിയ വിലകൊടുക്കേണ്ടി വന്നു. ഇവരോട് അമേരിക്കൻ പ്രവാസി മലയാളീ സമൂഹം ക്ഷമിക്കും എന്ന് തോന്നുന്നില്ല.

ഇപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഫോകാനയുടേത് എന്ന തരത്തിൽ പ്രചരിക്കപ്പെടുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഫൊക്കാനക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും ജോയി ചാക്കപ്പൻ അറിയിക്കുന്നു .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top