Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    Ayodhya’s cynosure of temple Foundation!: Ayodhya’s Ram temple is first real Colonization of Hinduism by Political Power! (PB Mehta)   ****    പ്രോപ്പർട്ടി ടാക്സ് 8 ശതമാനമായി ഉയർത്തുന്നത് പരിഗണിച്ചെക്കാം: ഹാരിസ് കൗണ്ടി   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****   

കോവിഡ് ബാധിതർക്ക് പെരുന്നാൾ ഭക്ഷണമെത്തിച്ച് ടീം വെൽഫെയർ

August 1, 2020 , സാബിര്‍ അഹ്സന്‍

ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷണ വിതരണം

പാലക്കാട്: പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനാകാതെ ഗവ.മെഡിക്കൽ കോളേജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരായ സഹോദരങ്ങൾക്കും അവരെ ശുശ്രൂഷിക്കുന്ന ജീവനക്കാർക്കും ടീം വെൽഫെയർ ജില്ല കമ്മിറ്റി പെരുന്നാൾ ഭക്ഷണം എത്തിച്ചു നൽകി. കുട്ടികളുടെ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കുന്നവരുൾപ്പെടെ 430 ഓളം പേർക്ക് സമാശ്വാസമേകിയാണ് ടീംവെൽഫെയർ വളണ്ടിയർമാർ എത്തിയത്.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ മെഡിക്കൽ കോളേജ് കോവിഡ് വാർഡ് ഇൻചാർജ് ഡോ.ശ്രീറാം, ജില്ല ആശുപത്രിയിലെ ഹെഡ് നേഴ്സ് മിനു എന്നിവർക്ക് ഫുഡ് ബോക്സുകൾ കൈമാറി. ടീം വെൽഫെയർ സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.അഫ്സൽ, മുനീർ,സെയ്ത് പറക്കുന്നം, സലാം ഒലവക്കോട്, സലീം തുടങ്ങിയവർ നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top