Flash News

ഫൊക്കാനയെ സ്വാകാര്യ കമ്പനിയാക്കിയ മാധവൻ നായരെ സസ്‌പെൻഡ്ചെയ്തു; കൂട്ടാളികൾക്കും ടോമി കൊക്കാടിനും കാരണം കാണിക്കൽ നോട്ടീസ്

August 1, 2020 , ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വാകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്ത ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ നായരെ ഫൊക്കാനയിൽ നിന്ന് പുറത്താക്കി. തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ ലംഘിച്ച മുൻ സെക്രെട്ടറി ടോമി കൊക്കാടിനു കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും ജൂലൈ 31വെള്ളിയാഴ്ച്ച ചേർന്ന ഫൊക്കാന ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു.

.ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) LLC എന്ന പേരിൽ തന്റെ ഇഷ്ട്ടക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ജൂലൈ 21 നാണ് മാധവൻ നായർ സ്വാകാര്യ കമ്പനി രൂപീകരിച്ചത്. recreational community services അഥവാ സാമൂഹ്യ വിനോദപരിപാടികൾ നടത്താൻ എന്ന കാരണം പറഞ്ഞാണ് ന്യൂജേഴ്‌സി ഡിപ്പാർട്മെൻറ് ഓഫ് ദി ട്രഷറി ഡിവിഷൻ ഓഫ് റെവന്യു ആൻഡ് എന്റർപ്രൈസ് സർവീസസിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.LLC എന്നാൽ ഡൊമെസ്റ്റിക്ക് ലിമിറ്റഡ് ലയബലിറ്റി കമ്പനി എന്നാണ്. 0450516758 എന്നാണ്. ഈ ബിസിനസ് ക്യാറ്റഗറിയിൽ രെജിസ്റ്റർ ചെയ്ത കമ്പനിയുടെ ബിസിനസ് ഐ.ഡി. നമ്പർ.

മാധവൻ നായർക്ക് പുറമെ ഫൊക്കാനയിലെ മറ്റു ചില നേതാക്കന്മാരുമുണ്ട്. ഹൂസ്റ്റണിൽ നിന്നുള്ള അറിയപ്പെടുന്ന ടാക്സ് പ്രാക്ടീഷണറും ബിസിനസുകാരനുമായ ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് ജി.കെ.പിള്ള എന്ന ഗോപാലകൃഷ്ണപിള്ള, ഹൂസ്റ്റണിലെ മറ്റൊരു പ്രമുഖ ബിസിനസുകാരനും മുൻ നാഷണൽ കമ്മിറ്റി അംഗവുമായ ഡോ.രഞ്ജിത്ത് പിള്ള, കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചു പരാജയപ്പെട്ട ഹൂസ്റ്റണിൽ നിന്നുള്ള പൊന്നച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം ഈപ്പൻ, ഇത്തവണ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ഫൊക്കാന കൺവെൻഷൻ ചെയർമാനുമായ ജോയി ചാക്കപ്പൻ, അജീഷ് നായർ എന്നിവരാണ് കമ്പനിയുടെ മാനേജർമാർ എന്ന പട്ടികയിൽ പേരു ചേർക്കപ്പെട്ടിട്ടുള്ളത്.

സ്വന്തം ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഫൊക്കാന ബ്രാൻഡ് ഉപയോഗിച്ച് സ്വകാര്യ സ്ഥാപനം തുടങ്ങിയ മാധവൻ നായരേ പുറത്താക്കണമെന്ന പ്രമേയം ബെൻ പോൾ ആണ് അവതരിപ്പിച്ചത്.ഡോ.മാത്യു വർഗീസ് പ്രമേയത്തെ പിന്താങ്ങി. വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ മാധവനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ ബഹളം വച്ചു. യോഗം ശബ്ദായമനമായപ്പോൾ വോട്ടിങ്ങിനിട്ടു. രണ്ടിനെതിരെ ഏഴു വോട്ടുകൾക്കാണ് പ്രമേയം പാസായത്. സെക്രെട്ടറി ഉൾപ്പെടെയുള്ളവർക്ക് കാരണം നോട്ടീസ് നൽകാനുള്ള തീരുമാനവും വോട്ടിങ്ങിനിട്ടാണ് പാസ്സാക്കിയത്.

ന്യൂജേഴ്സിയിലെ കോളോണിയ സിറ്റി എന്നാണ് കമ്പനിയുടെ ആസ്ഥാനമായി കാണിച്ചിരിക്കുന്നത്. 1107 സൈന്റ്റ് ജോർജ് അവന്യു , കോളനിയ, ന്യൂജേഴ്‌സി 07067 എന്ന അഡ്രസ് ആണ് കമ്പനിയുടെ ആസ്ഥാനമായി രേഖകളിൽ പറയുന്നത്. മാധവൻ നായരുടെ സ്വന്തം ബിസിനസ് സ്ഥാപനത്തിലെ അഡ്രെസ്സ് ആണ് ഇതെന്ന്‌ അന്വേക്ഷണത്തിൽ അറിയാൻ കഴിഞ്ഞു . മാധവൻ നായരുടെ ഓഫീസ് അഡ്രെസ്സ് തന്നെയാണ് ഹൂസ്റ്റണിൽ നിന്നുള്ള നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ അഡ്രെസ്സ് ആയി കാണിച്ചിരിക്കുന്നത്.

മാധവനൊപ്പം അനധികൃതമായി സ്വകാര്യ കമ്പനി രൂപീകരിക്കാൻ കൂട്ട് നിന്ന ഈ നേതാക്കൾക്കും എതിരെ കാരണം കാണിക്കൽ നോട്ടീസ്അയയ്ക്കാനും യോഗം തീരുമാനിച്ചു.. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവരെയും പുറത്താക്കും. തെരെഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ച ശേഷം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ അവഗണിച്ചു മീറ്റിംഗുകൾ സംഘടിപ്പിക്കുക വഴി കമ്മീഷന്റെ പ്രവർത്തങ്ങളിൽ കൈകടത്തിയ മുൻ സെക്രെട്ടറി ടോമി കോക്കാട് തെരെഞ്ഞെടുപ്പ് പ്രക്രീയ തടസപ്പെടുത്തി എന്നാരോപിച്ചാണ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ യോഗം തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകൾ അനേഷണം വേണമെന്നുവരെ ചർച്ച നടന്നു. പുറത്താക്കിയേക്കുമെന്ന് വിവരമറിഞ്ഞതിനെ തുടർന്ന് മാധവൻ നായരും ടോമിയുംട്രസ്റ്റി ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.അദ്ദേഹത്തിന്റെകൂട്ടത്തിൽ ഉള്ളവർ പോലും അറിയാതെയാണ് ഏതാനും ഇഷ്ടക്കാരുമായി കൂട്ട് ചേർന്നുകൊണ്ട് ഫൊക്കാനയെ സ്വാകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്തത്.

ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വാകാര്യ കമ്പനിയായി ഉയർത്തിയ നടപടിയിൽ ട്രസ്റ്റി ബോർഡിൽ രൂക്ഷമായ വിമർശനമുയർന്നു. അദ്ദേഹത്തെ പിന്തുണച്ചിരുന്ന മുൻ പ്രസിഡണ്ട് തമ്പി ചാക്കോ ഉൾപ്പെടയുള്ളവർ മാധവൻ നായരുടെ നടപടിയിൽ രോഷം പ്രകടിപ്പിച്ചു. ഫൊക്കാനയെ സ്വാകാര്യ കമ്പനിയായി വിൽക്കാനുള്ള നീക്കത്തെ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച തമ്പി ചാക്കോ ഇക്കാര്യത്തിൽ മാധവൻ പിന്തുണയ്ക്കാൻ താനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാധവനും ടോമിയും ഒഴികെ എല്ലാ അംഗങ്ങളും പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top