Flash News

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ കപ്പൽ നിര്‍മ്മാണ ശാലയിൽ ക്രെയിൻ തകർന്ന് 11 പേർ മരിച്ചു

August 1, 2020 , ഹരികുമാര്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ (എച്ച്എസ്എൽ) ക്രെയിൻ തകർന്ന് 11 പേർ മരിച്ചു. ശനിയാഴ്ച ക്രെയിനിന്റെ ലോഡ് ടെസ്റ്റിംഗ് ട്രയലിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് ടൺ ഭാരമുള്ള ഈ ക്രെയിൻ രണ്ട് വർഷം മുമ്പ് മുംബൈയിലെ അനുപം ക്രെയിൻസ് കമ്പനിയാണ് നിര്‍മ്മിച്ചതെങ്കിലും ഇതുവരെ ഉപയോഗിച്ചിരുന്നില്ല.

പോലീസ് കമ്മീഷണർ അപകടം ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണിക്കാണ് അപകടം നടന്നതെന്ന് പോലീസ് കമ്മീഷണര്‍ രാജീവ് കുമാർ മീണ പറഞ്ഞു. ഒരു ട്രേഡ് യൂണിയന്റെ നേതാവ് പറയുന്നത് ക്രെയിനില്‍ അമിത ഭാരമായിരുന്നതുകൊണ്ടാകാം തകര്‍ന്നതെന്ന് ഒരു ട്രേഡ് യൂണിയന്‍ നേതാവ് പറഞ്ഞു.

ക്രെയിനിന്റെ പ്രവർത്തനം ഗ്രീൻഫീൽഡ് കമ്പനിക്ക് (എച്ച്എസ്എൽ) ഔട്ട്സോഴ്സ് ചെയ്തിരുന്നു. മേൽനോട്ടത്തിനും പ്രവർത്തനത്തിനും ഗ്രീൻഫീൽഡ് ലീഡ് എഞ്ചിനീയർമാരെയും ക്വാഡ് 7 കമ്പനിയെയും നിയമിക്കുകയും ചെയ്തിരുന്നു.

“ഇന്ന് രാവിലെ ക്രെയിനിന്റെ ലോഡ് കപ്പാസിറ്റി സംബന്ധിച്ച് അവർ ഒരു പരീക്ഷണ നടത്തുകയായിരുന്നു. പെട്ടെന്ന് ക്രെയിനിന്റെ താഴത്തെ ഭാഗവും ഓവർഹെഡും വേർതിരിക്കപ്പെട്ടതിനാൽ ക്രെയിൻ തകരാൻ കാരണമായി” എന്ന് വിശാഖപട്ടണം ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു.

മൂന്ന് ഗ്രീൻഫീൽഡ് കമ്പനി ജീവനക്കാർ, രണ്ട് ലീഡ് എഞ്ചിനീയർമാർ, ഒരു ക്വാഡ് 7 ജീവനക്കാർ, ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിലെ നാല് സ്ഥിരം ജീവനക്കാർ എന്നിവരുൾപ്പെടെ പത്ത് പേർ ക്യാബിനുള്ളിൽ ഉണ്ടായിരുന്നു. ക്യാബിന്‍ തകര്‍ന്ന് എല്ലാവരും മരിച്ചു. മറ്റൊരാളും മരിച്ചുവെങ്കിലും ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കെ എച്ച്എസ്എൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ ക്രെയിനിൽ ഉണ്ടായിരുന്ന 11 പേരും മരിച്ചുവെന്നും അധികൃതർ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top