തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി മുഹമ്മദ് അലിയും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാണെന്ന് എന്‍ ഐ എ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് അലിയും, കെ.ടി.റമീസും ചേർന്ന് കഴിഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നും, ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും, എൻഐഎ യുടെ കണ്ടെത്തൽ. സ്വര്‍ണക്കടത്തു കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് മുഹമ്മദ് അലിയാണ് ശനിയാഴ്ച അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി.റമീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ ചുവടു പിടിച്ചാണ് മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്.
പ്രൊഫസറുടെ കൈ വെട്ടിയ കേസിലെ 24-ാം പ്രതിയായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിടുകയായിരുന്നു.
ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നത്. തീവ്രവാദ ബന്ധം സംശയിച്ചിരുന്ന കൈവെട്ട് കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വർണക്കടത്തിലെ തീവ്രവാദ ബന്ധത്തിന്റെ കൂടുതൽ ഉള്ളറകൾ തേടുകയാണ് ഇപ്പോൾ എൻഐഎ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് അലിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ ഇതുവരെ 10 പേരെയാണ് എൻഐഎ ഇതിനകം അറസ്റ്റ് ചെയ്തത്. അതിൽ 3 പേരെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ആറു പേരുടെ വീടുകളില്‍ ഞായറാഴ്ച എന്‍ഐഎ റെയ്ഡ് നടത്തുകയുണ്ടായി. കെ.ടി.റമീസ്, മുഹമ്മദ് ഷാഫി, സയീദ് അലവി, പി.ടി.അബ്ദു എന്നിവരുടെ മലപ്പുറത്തെയും റബിൻസ്, ജലാൽ എന്നിവരുടെ എറണാകുളത്തെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. 2 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകൾ, 8 മൊബൈൽ ഫോണുകൾ, 1 ടാബ്ലറ്റ്, 6 സിം കാർഡുകൾ, 1 ഡിജിറ്റൽ വിഡിയോ റെക്കോർഡർ, 5 ഡിവിഡികൾ എന്നിവ എൻ ഐ എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍, യാത്രാ രേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയും പിടിച്ചെടുത്തതില്‍ പെടും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സ്വര്‍ണ്ണം മാത്രമല്ല, വിദേശത്തുനിന്ന് തോക്കുകളും കൊണ്ടുവന്നു, കെ.ടി. റമീസിന്റെ തോക്ക് ഇടപാടുകളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നു
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, ഷാര്‍ജയിലെ ഫൈസല്‍ ഫരീദിനുവേണ്ടിയാണെന്ന് സരിത്ത് നായര്‍
സോമർസെറ്റ് സെൻറ് തോമസ് കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോൾ നടത്തി
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെ ബലിയാടാക്കുന്നു, രോഗമില്ലെങ്കിലും ആശുപത്രിയില്‍ സുഖവാസം
സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെത്തിച്ചു, കോടതിയില്‍ ഹാജരാക്കും
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
ബാങ്കുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് അക്കൗണ്ട്, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തം
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ശിവശങ്കര്‍ കുടുങ്ങാന്‍ സാധ്യത, മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണെന്ന് എന്‍ ഐ എ
കേന്ദ്രാനുമതി ഇല്ലാതെ ശിവശങ്കര്‍ വിദേശയാത്ര നടത്തിയത് സ്വകാര്യ പാസ്പോര്‍ട്ടിലും ടൂറിസ്റ്റ് വിസയിലും
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും
സ്വർണക്കടത്ത് കേസ്: മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം എം ശിവശങ്കര്‍ അറസ്റ്റിലായി
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സ്വര്‍ണ്ണം കടത്താന്‍ സംഘം ഉപയോഗിച്ചത് വിവിധ ‘പരീക്ഷണങ്ങള്‍’, മൊത്തം കടത്തിയത് 200 കിലോ സ്വര്‍ണ്ണം
സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന
സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്
സ്വര്‍ണ്ണം കടത്തിയത് കമ്മീഷന് അടിസ്ഥാനത്തില്‍, 9 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു
രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍ക്ക് കൂട്ടുനിന്ന ശിവശങ്കറിനെ പുറത്താക്കി മുഖ്യമന്ത്രി രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല
Leave a Reply