Flash News

സൂമിലൂടെ വിവാഹവും കഴിയ്ക്കാം, കാനഡയിലുള്ള ആത്വിഫിന്റേയും ബംഗ്ലൂരുവിലുള്ള നൈലയുടേയും വ്യത്യസ്ത വിവാഹം

August 3, 2020 , ശ്രീജ

കൊറോണ വന്നു ഭവിച്ചതോടെ മനുഷ്യരുടെ മാത്രമല്ല എല്ലാ ജന്തുജീവജാലങ്ങളുടേയും ജീവിതം തന്നെ മാറ്റിമറിച്ചു. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജോലിസ്ഥലവുമെല്ലാം വ്യത്യസ്തകള്‍ കൊണ്ട് നിറഞ്ഞു. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത് ആര്‍ഭാട വിവാഹങ്ങളാണ്. ഈ കൊറോണ കാലത്ത് വ്യത്യസ്ത രീതിയിൽ പുതുജീവിതത്തിനു തുടക്കം കുറിച്ചിരിക്കുന്ന മലപ്പുറത്തുള്ള അത്വിഫും വയനാട് ജില്ലയിലെ നൈലയും സ്വീകരിച്ചത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാം.

മുജാഹിദ് പണ്ഡിതൻ പരപ്പനങ്ങാടി പാലത്തിങ്ങൽ മേലെവീട്ടിൽ എം എം അക്ബറിന്റേയും എ പി ലൈലയുടെയും മകൻ അത്വീഫ് അബ്ദുർ റഹ്‌മാനും വയനാട് ചെന്നലോട് താഴേക്കണ്ടിവീട്ടിൽ ടി കെ അബ്ദുനാസറിന്റെയും കെ ഹമീലിയുടെയും മകൾ നൈല ജാസ്മിനുമാണ് സൂം ആപ്പിലൂടെ ജീവിതത്തിലേക്ക് ചുവടുവെച്ചത്. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുകളും ഞായറാഴ്ച രാവിലെ 9.30 ന് ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. മറ്റു ബന്ധുമിത്രാദികൾക്ക് വിവാഹം ലൈവ് ആയി കാണാൻ സൂം ആപ്പിന്റെ ലിങ്ക് നൽകിയിരുന്നു.

ക്യാനഡയിൽ വിദ്യാർത്ഥിയാണ് അത്വീഫ്. ബാംഗ്ലൂരിലാണ് വധുവും കുടുംബവും. പതിനാലു ദിവസം ക്വാറന്റൈൻ നില്കേണ്ടതിനാൽ വരന്റെ മാതാപിതാക്കൾ നേരത്തെ ബാംഗ്ലൂരിൽ എത്തി. ആന്റിജൻ ടെസ്റ്റ്‌ വഴി കൊറോണ ബാധയിലെന്ന് ഉറപ്പുവരുത്തി ഈ കഴിഞ്ഞ ദിവസമാണ് വരന്റെ അച്ഛൻ എം എം അക്ബർ എത്തിയത്. വിവാഹവും, പെണ്ണുകാണലും, നിശ്ചയവും എല്ലാം ഓൺലൈൻ വഴി തന്നെ നടത്തി വിവാഹങ്ങൾക്ക് പുതിയ ഒരു വഴി തുറന്നു കാട്ടിതന്നിരിക്കുന്നു ഈ ദമ്പതികൾ. കോവിഡ് കാല നിയന്ത്രണങ്ങൾക്ക് അയവുണ്ടായതിനു ശേഷം മാത്രമേ അതിഥിസൽക്കാരം നടത്തുകയുള്ളു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top