ഡോ. ജോണ്‍ രാജ് മാത്യു ന്യൂജേഴ്സിയിൽ നിര്യാതനായി

ഈസ്റ്റ് ഓറഞ്ച്: ഈസ്റ്റ് ഓറഞ്ച് വി.എ. ഹോസ്പിറ്റലിൽ ചീഫ് ഓഫ് ന്യൂക്ലിയര്‍ മെഡിസിൻ ആയി പ്രവർത്തിച്ച് റിട്ടയറായ ശേഷം വിശ്രമ ജീവിതം നയിച്ചുകൊണ്ടിരുന്ന ഡോ. ജോൺ രാജ് മാത്യു (74) നിര്യതനായി. വാഷിംഗ്ടണ്‍ ഡി.സി, പേറി പോയിന്റ്, ഫൈറ്റവിൽ, തുടങ്ങിയ വി.എ. ഹോസ്പിറ്റലുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അമ്പതുകളിൽ കേരള സംസ്ഥാന രുപീകരണത്തിലും മറ്റും നിർണ്ണായക പങ്കു വഹിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്ന പി.എം. മാത്യു ഐ.എ.സി.ൻ്റെ പുത്രനാണു ഡോ. ജോൺ രാജ് മാത്യു. മോഡൽ സ്കൂൾ വിദ്യാഭ്യസത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ബിരുദം നേടി.

തുടർന്ന് വാഷിംഗ്ടണ്‍ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ റസിഡൻസി പൂർത്തിയാക്കി.

ഭാര്യ: രാജുൾ.

സഹോദരങ്ങൾ: രമണി മാത്യു, പരേതരായ രവിഎം. മാത്യു, ജേക്കബ് ബി മാത്യു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ മാത്യു (ഹ്യൂസ്റ്റൺ) 281 815 5899.

Print Friendly, PDF & Email

One Thought to “ഡോ. ജോണ്‍ രാജ് മാത്യു ന്യൂജേഴ്സിയിൽ നിര്യാതനായി”

  1. A C George

    My condolences & Prayers

Leave a Comment