Flash News

ടിക്ടോക്കിനെ ഉപയോഗിച്ച് ചൈനയെ പൂട്ടാന്‍ ട്രം‌പ്, സെപ്തംബര്‍ 15-നകം മൈക്രോസോഫ്റ്റ് ഏറ്റെടുത്തില്ലെങ്കില്‍ യു എസില്‍ ടിക്ടോക് നിരോധിക്കുമെന്ന്

August 4, 2020 , ഹരികുമാര്‍

വാഷിംഗ്ടണ്‍: ടിക് ടോക്കിനെ ഉപയോഗിച്ച് ചൈനയെ പൂട്ടാന്‍ ട്രം‌പ്. സെപ്തംബര്‍ 15-നകം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നില്ലെങ്കില്‍ ടിക്ടോക്കിന് അമേരിക്കയില്‍ നിരോധനമേര്‍പ്പെടുത്തുമെന്നാണ് ട്രം‌പിന്റെ ഭീഷണി. ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസുമായി മൈക്രോസോഫ്റ്റ് ഏറ്റെടുക്കൽ ചർച്ചകൾ നടത്തിവരികയാണ്. ഇതിന് യുഎസ് സർക്കാരിന്‍റെ പിന്തുണയുമുണ്ട്. മൈക്രോസോഫ്റ്റിന് 30 ശതമാനം ഓഹരി നൽകാമെന്നാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് പറയുന്നതെന്നാണു റിപ്പോർട്ടുകൾ. എന്നാൽ, 100 ശതമാനം ഓഹരിയും നൽകണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. മൈക്രോസോഫ്റ്റിന്‍റെ ഇന്ത്യൻ വംശജനായ സിഇഒ സത്യ നാദെല്ലയുമായി താൻ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് വാങ്ങാനുള്ള കമ്പനിയുടെ ശ്രമത്തെക്കുറിച്ച് നാദെല്ല എന്നെ വിളിച്ചു സംസാരിച്ചു.

എന്‍റെ അഭിപ്രായം അദ്ദേഹം തേടി. സുരക്ഷാ കാരണങ്ങളാൽ ചൈനീസ് കമ്പനി പറ്റില്ലെന്നു ഞാൻ പറഞ്ഞു. മൈക്രോസോഫ്റ്റോ മറ്റാരെങ്കിലുമോ ഏറ്റെടുക്കുന്നതിൽ എനിക്കു വിരോധമില്ല. അമെരിക്കൻ കമ്പനി വാങ്ങുന്നതിൽ സന്തോഷം. 30 ശതമാനം ഓഹരി വാങ്ങുന്നതിനെക്കാൾ നല്ലത് മുഴുവൻ വാങ്ങുന്നതാണ്. ഇക്കാര്യം നാദെല്ലയോടു പറഞ്ഞു- വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.

ട്രംപും നാദെല്ലയും തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ബൈറ്റ് ഡാൻസുമായുള്ള ചർച്ചകൾ തുടരുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ആശങ്കകൾ മൈക്രോസോഫ്റ്റ് കണക്കിലെടുക്കുന്നുവെന്നും കമ്പനി. സെപ്റ്റംബർ 15നു മുൻപ് ചർച്ചകൾ പൂർത്തിയാക്കും. യുഎസ്, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ടിക് ടോക്കിന്‍റെ പ്രവർത്തനവും വിപണിയും സ്വന്തമാക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ചെറിയ തോതിൽ ഓഹരിയെടുക്കാൻ മറ്റ് അമെരിക്കൻ നിക്ഷേപകരെയും മൈക്രോസോഫ്റ്റ് ക്ഷണിച്ചേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top