Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

സാഹിത്യവേദി സമ്മേളനം ആഗസ്റ്റ് 7ന്, എസ്. ഹരീഷ് അതിഥി

August 4, 2020 , ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ “സൂം” വഴിയായി ആണ് യോഗം നടക്കുന്നത് .

ഇത്തവണത്തെ സമ്മേളനത്തില്‍ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ കഥാകൃത്ത് എസ്. ഹരീഷിന്റെ പ്രസിദ്ധ ചെറുകഥ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ‘ ചര്‍ച്ച ചെയ്യുന്നു. 2016 ഒക്ടോബര്‍ 9 ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മലയാള ചെറുകഥ, നോവല്‍, ചലച്ചിത്ര മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് എസ്. ഹരീഷ്. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് .

ലിന്‍സ് ജോസഫ് ആണ് കഥ പരിചയപ്പെടുത്തുന്നത് . കഥാകൃത്ത് എസ്. ഹരീഷ് പ്രത്യേക അതിഥി ആയി സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ് .

താല്പര്യമുള്ള എല്ലാ ഭാഷാ സ്‌നേഹികളെയും ആഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ 630 400 9735 , ലിന്‍സ് ജോസഫ് 630 540 6758, ജോണ്‍ ഇലക്കാട് 773 282 4955.

Zoom Meeting ID: 814 7525 9178
Meeting Link: https://us02web.zoom.us/j/81475259178


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top