- Malayalam Daily News - https://www.malayalamdailynews.com -

പ്ലസ് വൺ അഡ്മിഷനിൽ മുന്നാക്ക സംവരണം നടപ്പാക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: പത്ത് ശതമാനം മുന്നാക്ക സംവരണം ഹയർ സെക്കൻ്ററി മേഖലയിൽ നടപ്പാക്കാനുളള ശ്രമം മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ പരിമിതി രൂക്ഷമാക്കും. അതിനാൽ പിന്നാക്കസമുദായ സംവരണമെന്ന ആശയത്തെത്തന്നെ അട്ടിമറിക്കുന്ന മുന്നാക്ക സംവരണത്തെ കേരള സർക്കാർ തള്ളികളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മെറിറ്റ് സീറ്റ് 50 ശതമാനത്തിലും കുറവ് വരുന്ന നിയമപരമായും തെറ്റായ ഈ നടപടി നടപ്പാക്കാൻ ശ്രമിച്ചാൽ സമരപരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകും.

ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഡോ. എ.കെ സഫീർ, ഹബീബ റസാഖ്, സൽമാൻ താനൂർ, ഷഹീദ മണമ്മൽ, ജസീം സുൽത്താൻ, അജ്മൽ കെ.എൻ തുടങ്ങിയവർ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]