Flash News

കോലഞ്ചേരിയില്‍ 75-കാരിയെ ക്രൂരമായി പീഡിപ്പിച്ച മുഖ്യ പ്രതിയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

August 5, 2020 , ശ്രീജ

കോലഞ്ചേരിയില്‍ 75-വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയും ഒരു സ്ത്രീയുമടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡന സംഭവത്തിൽ ആന്തരികാവയവങ്ങൾക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്. ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയൽവാസി ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ഓമനയുടെ മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യറുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

പീഡനത്തിനിടെ സ്വകാര്യ ഭാഗങ്ങളിലടക്കം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് വയോധികയെ ചികിത്സിക്കുന്നത്. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയ പാടുകളുമുണ്ട്. ശരീരത്തിൽ നെഞ്ച് മുതൽ വയറ് വരെയുള്ള ഭാഗങ്ങളാണ് കത്തികൊണ്ട് വരഞ്ഞ് മുറിച്ചിട്ടുള്ളത്. ആന്തരിക അവയവങ്ങൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ സാരമായി മുറിവേറ്റിട്ടുണ്ട്. മൂത്ര സഞ്ചിയടക്കം പൊട്ടിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നത്.

കോലഞ്ചേരിയിലെ ബലാത്സംഘം നിർഭയക്ക് സമാനമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പോലും പറഞ്ഞിരിക്കുന്നത്. ഭ്രാന്തമായ ആക്രമണമാണ് എഴുപത് കാരിയോട് ഉണ്ടായിരിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനിരയായ 75 കാരി അപടകനില ഇനിയും തരണം ചെയ്തിട്ടില്ല. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ശസ്ത്രക്രിയ പൂർത്തിയായത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ള വയോധികയെ പുകയിലയും ചായയും നല്‍കാമെന്ന് പറ‍ഞ്ഞ് അയൽവാസിയായ സ്ത്രീ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് അമ്മ വീണ് പരിക്കേറ്റെന്നും ആശുപത്രിയിലാക്കണമെന്നും ഇവർ അറിയിച്ചുവെന്നുമാണ് മകൻ പറയുന്നത്. സംഭവത്തിന് പിന്നിൽ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകൻ വെളിപ്പെടുത്തി. പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ കൂട്ടികൊണ്ട് പോകുകയും തുടർന്ന് ശേഷം കട്ടിലിൽ ഇരുത്തി ടിവി കാണിച്ചു തരാമെന്ന് പറയുകയും തുടർന്ന് തലമുടി നരച്ച പ്രായമുള്ള മനുഷ്യൻ വ്യദ്ധയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ ഓമന അവരോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടക്കുന്നതെങ്കിലും, വൈകുന്നേരം മൂന്നു മണിയോടെയാണ് ഓമന വൃദ്ധയെ ഓട്ടോറിക്ഷയിൽ തിരികെ വീട്ടിൽ എത്തിക്കുന്നത്. വയോധികയ്ക്ക് നേരെ നടന്നത് അതിക്രൂര ആക്രമണമെന്നാണ് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞിരുന്നത്. വനിത കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ആന്തരികാവയവങ്ങള്‍ക്കേറ്റ സാരമായ പരിക്കാണ് നില വഷളാക്കിയത്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ നിര്‍ണായകമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തിൽ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഏ.കെ.ബാലൻ, ജില്ല കലക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top