ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സുപ്രീം കോടതിയും കൈയ്യൊഴിഞ്ഞു, ആത്മീയത കോടതി മുറിക്കുള്ളില്‍ കൊണ്ടുവരരുതെന്ന് താക്കീത്

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സുപ്രീം കോടതിയും കൈയ്യൊഴിഞ്ഞു. തന്നെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ നേരിടണമെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് ബിഷപ്പ് സുപ്രിം കോടതിയെ സമീപിച്ചത്. പക്ഷെ, കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെന്നു മാത്രമല്ല ഹര്‍ജി തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബോബ്‌ഡെ, വി.ആര്‍ രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഫ്രാങ്കോയുടെ ഹരജി തള്ളിയത്.

ആത്മീയത കോടതി മുറിക്കുള്ളില്‍ കൊണ്ടുവരരുതെന്നും, ആത്മീയത കൊണ്ട് ഒരു കോടതിയേയും വശീകരിക്കാന്‍ ശ്രമിക്കരുതെന്നും ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. അതേസമയം, കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ പറയുകയുണ്ടായി. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാങ്കോ സുപ്രീംകോടതിയെ സമീപിക്കുന്നത്.

സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികപീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണി തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണ് കേസിലുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment