അഷ്ടവൈദ്യൻ ഇ.ടി നാരായണൻ മൂസ് അന്തരിച്ചു

തൃശൂര്‍: വൈദ്യരത്നം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ ടി നാരായണൻ മൂസ് വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ച തൈക്കാട്ടുശ്ശേരിയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.

പരമ്പരാഗത ആയുർവേദ സമ്പ്രദായത്തിന് നൽകിയ സംഭാവനകൾക്ക് രാജ്യം 2010 ൽ പദ്മഭൂഷൻ അവാർഡ് നൽകി ആദരിച്ചിരുന്നു. 1997 ൽ പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ സതി അന്തർജനം, മക്കളായ ഡോ. ഇ.ടി നീലകണ്ഠൻ മൂസ്, അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ്, മകൾ ശൈലജ ഭവദാസൻ.

നാരായണൻ മൂസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആയുർവേദ രംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ മരണം പരമ്പരാഗത രോഗശാന്തി സമ്പ്രദായത്തിൽ നികത്താനാവാത്ത നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment