അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ നടക്കുമ്പോള്‍ അങ്ങ് കാശിയില്‍ മുസ്ലിം സ്ത്രീകള്‍ ആരതിയുഴിഞ്ഞു

അയോദ്ധ്യ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കുന്ന വേളയില്‍ കാശിയിലെ ഒരുകൂട്ടം മുസ്ലിം സ്ത്രീകള്‍ ആരതിയുഴിഞ്ഞ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. രാമക്ഷേത്ര നിര്‍മ്മാണ ശിലാസ്ഥാപനം രാജ്യമെമ്പാടും ആഘോഷമാക്കിയപ്പോഴാണ് ഈ മുസ്ലിം സഹോദരിമാരും വ്യത്യസ്ഥതയോടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ഇത്.

അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ അയോധ്യയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കും. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നത്തെ ദിവസം ഐതിഹാസിക ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തിനായി നടന്നത് സ്വാതന്ത്ര്യസമരത്തിന് തുല്യമായ പോരാട്ടമായിരുന്നു. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട് ഏറ്റുവിളിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രകാലം വെറുമൊരു കൂടാരത്തില്‍ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. ഇന്ന് രാമ ജന്മഭൂമി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകര്‍ക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന് മുക്തമാകുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment