Flash News

പോൺസർഷിപ്പ് തുക തിരികെ ലഭിച്ചു; മുൻ ട്രഷറർക്കെതിരായ ആരോപണം കെട്ടിച്ചമച്ചത്: ഡോ ബാബു സ്റ്റീഫൻ

August 6, 2020 , ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനുവേണ്ടി സ്‌പോൺസർഷിപ്പ് ആയി നൽകിയ 50,000 ഡോളർ തുക തിരികെ ലഭിച്ചുവെന്ന് ഫൊക്കാന കൺവെഷന്റെ മെഗാ സ്പോൺസർ ആയിരുന്ന ഡോ. ബാബു സ്റ്റീഫൻ. മുൻ ട്രഷറർ സജിമോൻ ആന്റണിയുമായി ബന്ധപ്പെട്ടപ്പോൾ മാത്രമാണ് തന്റെ പണം മടക്കിക്കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂജേഴ്‌സിയിൽ ഒരു മികച്ച കൺവെൻഷൻ നടത്തുവാൻ വേണ്ടിയാണ് താൻ സ്‌പോൺസർഷിപ്പ് തുകയായ 50,000 ഡോളർ നൽകിയത്. എന്നാൽ കൊറോണ വൈറസ് മൂലം കൺവെൻഷൻ അടുത്തെങ്ങും നടക്കാൻ സാധ്യതയില്ലെന്ന് കണ്ടപ്പോൾ മുൻ പ്രസിഡണ്ട് മാധവൻ നായരോട് താൻ സ്പോൺസർഷിപ്പിനായി തന്ന തന്ന പണം മടക്കി നൽകാൻ ആവശ്യപ്പെട്ടു.- അദ്ദേഹം വ്യക്തമാക്കി.

കൺവെൻഷൻ അനശ്ചിതകാലത്തേയ്ക്ക് നീട്ടിവയ്ക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതിനെ തുടർന്ന് മുൻ പ്രസിഡണ്ട് മാധവൻ ബി. നായരെ വിളിക്കുകയും ഇമെയിൽ അയക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കൺവെൻഷൻ നടക്കുന്നില്ലെങ്കിൽ സ്പോസർഷിപ്പ്‌ തുക മടക്കി നൽകണമെന്നും അഥവാ കൺവെൻഷൻ നടത്തുവാൻ പറ്റിയ സാഹചര്യം സംജാതമാകുകയാണെങ്കിൽ തന്നെ അറിയിച്ചാൽ സ്‌പോൺസർഷിപ്പ് നൽകുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും അറിയിച്ചിരുന്നതായിഡോ ബാബു സ്റ്റീഫൻ പറഞ്ഞു.

സ്‌പോൺസർഷിപ്പ്ൻ തുക തിരികെ നൽകാൻ താൻ മാധവൻ നായരെ നേരിട്ട് വിളിക്കുകയും ഇമെയിൽ മുഖാന്തിരം അറിയിക്കുകയും ചെയ്‌തതാണ്‌. ഒരു മാസം മുൻപ് ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ വിളിച്ചപ്പോൾ പണം പിന്നീട് നൽകാമെന്ന് പറഞ്ഞു. എന്നാൽ എപ്പോൾ തരും എന്ന കാര്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. പിന്നീട് വീണ്ടും അദ്ദേഹത്തോട് സംസാരിച്ചുവെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ യാതൊരു തീരുമാനവുമായില്ല. ഒരു മാസം കാത്തിരുന്നിട്ടും പണം ലഭിക്കാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനം സജിമോൻ ആന്റണിക്ക് ഇമെയിൽ അയച്ചു. മാധവൻ നായർക്ക് അതിന്റെ കോപ്പിയും വച്ചിരുന്നു. ‘താൻ ഒരു ബിസിനസുകാരനാണ്. ഫൊക്കാന കൺവെൻഷന് വേണ്ടിയാണ് താൻ ഫണ്ട് നൽകിയത്. കൺവെൻഷൻ നടക്കാത്ത സാഹചര്യത്തിൽ ഫണ്ട് എന്തിനു ഫൊക്കാനയുടെ അക്കൗണ്ടിൽ സൂക്ഷിക്കണം?’ ബാബു സ്റ്റീഫൻ ചോദിക്കുന്നു.

സ്‌പോൺസർഷിപ്പ് തുക തിരിച്ചു ചോദിച്ചുവെന്നും ആ തുകയുടെ ചെക്ക് സജിമോൻ അയച്ചുവന്നുവെന്ന വിവരം മാധവൻ നായർക്ക് അറിയാവുന്ന കാര്യമാണ്. എല്ലാം അറിഞ്ഞുകൊണ്ട്, കൃത്യനിർവഹണം കാര്യക്ഷമമായി നടത്തിയതിന്റെ പേരിൽ സ്വന്തം ഭരണ സമിതിയിലെ തന്നെ കൂട്ടുത്തരവാദിത്വമുള്ള മുൻ ട്രഷറർ സജിമോൻ ആന്റണിയുടെ മേൽ അനാവശ്യ ആരോപണങ്ങൾ കെട്ടിച്ചത് തെറ്റായിപ്പോയെന്നും വാഷിംഗ്ടൺ റീജിയണൽ വൈസ് പ്രസിഡന്റകൂടിയായ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

കൃത്യ നിർവഹണത്തിലും കാര്യക്ഷമതയിലും 100 ശതമാനം സത്യസന്ധത പുലർത്തുന്ന ഈ യുവ നേതാവിന്റെ മേൽ ഇനിയെങ്കിലും ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർത്തി വയ്ക്കണമെന്നും ഡോ. ബാബു സ്റ്റീഫൻ ആവശ്യപ്പെട്ടു. 71,900 ഡോളർ അപഹരിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. അതിൽ 50,000 തനിക്കു താരാണുള്ളത് ബാങ്കിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 21,900 ഡോളർ രജിസ്‌ട്രേഷൻ ഫീസ് ഇനത്തിനും മറ്റു മായി പണം നൽകിയവർക്ക് മടക്കി നൽകിയതിന്റെ രേഖകൾ മുൻ പ്രസിഡണ്ടിനും ബി.ഒ. ടി. ചെയർമാനും മറ്റു ബന്ധപ്പെട്ടവർക്കും നൽകിയതാണ്. സത്യം ബോധ്യമായിട്ടും,സ്വന്തം കമ്മിറ്റിയിലുള്ള ഒരാളെക്കുറിച്ച് ആരോപണമുന്നയിക്കും മുൻപ് അയാളോട് വിശദീകരണം ചോദിക്കുന്ന സാമാന്യ മര്യാദ പോലും കാട്ടാതെ, സോഷ്യൽ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങൾ മുന്‍പാകെ കുറ്റവിചാരണ നടത്തുന്നത് തികച്ചും നീതിക്ക്‌ നിരക്കാത്ത കാര്യമാണെന്നും ഡോ. ബാബു സ്റ്റീഫൻ കഷ്ട്ടമാണെന്നും ഡോ. ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top