Flash News

ക്നാനായ വംശീയതയും അക്രൈസ്തവ പുറത്താക്കൽ നടപടിയും

August 6, 2020 , ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഓഗസ്റ്റ് 12, 2020-ലെ ടെലികോൺഫെറെൻസിൽ ശ്രീ ജോസ് കല്ലിടുക്കിൽ ‘ക്നാനായ വംശീയതയും അക്രൈസ്തവ പുറത്താക്കൾ നടപടിയും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

കോളേജ് പഠനത്തിനുശേഷം ജോസ് കല്ലിടുക്കിൽ 18 വർഷം ഇന്ത്യൻ റയിൽവേയിൽ ജിലിചെയ്തു. പിന്നീട് അമേരിക്കയിലെ ഷിക്കാഗോയിലേയ്ക്ക് കുടിയേറി. റെസ്പിറേറ്ററി തെറെപ്പിസ്റ്റായി ജോലി ചെയ്യുന്നു. ക്നാനായ അസോസിയേഷൻ ഓഫ് നോർത് അമേരിക്കയുടെ സജീവ പ്രവർത്തകനും കെസിആർഎം നോർത് അമേരിക്കയുടെഇപ്പോഴത്തെ വൈസ് പ്രസിഡണ്ടുമാണ്.

ഏഴും എട്ടും നൂറ്റാണ്ടുകളിലെ ചേരമാൻ പെരുമാക്കളുടെ രാജഭരണകാലത്ത് പേർഷ്യയിലെ മതപീഡനത്തെ ഭയന്ന് മലങ്കരയിലേയ്ക്ക് കുടിയേറിയ നെസ്തോറിയൻ ക്രിസ്തീയ മതവിശ്വാസം ഉണ്ടായിരുന്ന തെക്കുംഭാഗക്കാർ മലങ്കര മാർതോമ ക്രിസ്ത്യാനികളുടെ സഭാ കൂട്ടായ്മയിലെ ഒരു ഭാഗമായി തീർന്നു എന്ന് കരുതപ്പെടുന്നു. എന്നാൽ മാർ തോമയുടെ കേരളപ്രവേശനത്തെക്കുറിച്ചും ക്നായിത്തൊമ്മൻ കുടിയേറ്റത്തെക്കുറിച്ചും ചരിത്രപരമായ തെളിവുകളൊന്നുമില്ല എന്ന പൊതു അഭിപ്രായം ചരിത്രപണ്ഡിതരുടെ ഇടയിൽ നിലനിൽക്കുമ്പോഴും മാർതോമായുടെ ആഗമനവും ക്നായിത്തൊമ്മൻ കുടിയേറ്റവും മലങ്കരക്കാരുടെ പാരമ്പരാഗത വിശ്വാസത്തിൻറെ ഭാഗമായി ഇന്നും തുടരുന്നു. അക്കാലത്ത് വടക്കും ഭാഗക്കാരും തെക്കും ഭാഗക്കാരും ഒരേ പള്ളികളിലെ അംഗങ്ങളായിരുന്നു.

“അവിടങ്ങളിലെ വിശ്വാസികളുടെ ആത്മീയ ഗുണവർദ്ധനവിനും ഭിന്നാഭിപ്രായക്കാരുടെ സമാധാനത്തിനും” ആയി (സ്ഥാപനോദ്ദേശം – വി. പത്താം പിയൂസ് പാപ്പയുടെ രൂപത സ്ഥാപന ബൂളയിൽനിന്ന്) 1911 ഓഗസ്റ്റ് 29-ന് തെക്കുംഭാഗം ജനത്തിനുവേണ്ടി കോട്ടയം പട്ടണത്തിൽ പുതിയ ഒരു വികാരിയാത്ത് സീറോ മലബാർ റീത്തിൻറെ ഭാഗമായി സ്ഥാപിച്ചു. തക്കതായ തെളിവുകളൊന്നുമില്ലെങ്കിലുംവർഗ സങ്കരത്തിന് ഇടം കൊടുക്കാതെ തക്കുംഭാഗർസ്വവംശവിവാഹത്തിലൂടെ യഹൂദവംശശുദ്ധി കുടിയേറ്റക്കാലം മുതൽ ഇന്നുവരെ നിലനിർത്തിപ്പോരുന്നു എന്ന്അവകാശപ്പെടുന്നു. നിലവിലെ പ്രശ്‍നം സമുദായത്തിൽ എൻഡോഗമി പാലിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല. മറിച്ച്, കത്തോലിക്ക സഭയിലെ ഒരു ഇടവകയിൽ അംഗത്വത്തിന് എൻഡോഗമി എന്ന സമുദായ ആചാരം ആവശ്യമോ എന്നതാണ്. സഭ യേശുവിൻറെ പഠനങ്ങളിൽ നിലയുറപ്പിച്ച ഒരു വിശ്വാസസമൂഹമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ “സഭ ആധുനിക ലോകത്തിൽ” എന്ന ഡിക്രിയിലെ 58-മത്തെ ആർട്ടിക്കിളിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “എക്കാലവും എല്ലായിടത്തുമുള്ള എല്ലാ ജനതകൾക്കുമായി അയക്കപ്പെട്ടിരിക്കുന്ന സഭ ഏതെങ്കിലും വംശത്തോടോ രാഷ്ട്രത്തോടോ, ഏതെങ്കിലും പ്രത്യേക ജീവിതരീതിയോടോ, ആചാരാധിഷ്ഠിതമായ ജീവിതസമ്പ്രദായത്തോടോ, അത് പ്രാചീനമോ ആധുനീകമോ ആയിക്കൊള്ളട്ടെ, അതിനോടുമാത്രമായോ അതിനെ വിട്ടുപിരിയാൻ പാടില്ലാത്ത വിധമോ ബന്ധിതമല്ല”. കൗൺസിൽ സംസാരിക്കുന്നത് സഭയെപ്പറ്റിയാണ്; സമുദായത്തിനവിടെ പ്രസക്തിയില്ല. സമുദായത്തിലെ ആചാരങ്ങൾ, ഉദാഹരണത്തിന് മാർഗംകളി, മൈലാഞ്ചിയിടീൽ, നാടവിളി, സ്വജാതിയിൽനിന്നും ഇണയെ തെരഞ്ഞെടുക്കുക ഒന്നും വിശ്വാസ സമൂഹമായ സഭയെ സൃഷ്ടിക്കുന്നില്ല. അത്തരം ആചാരങ്ങളെ വിട്ടുപിരിയാൻ സാധിക്കാത്തവിധത്തിൽ സഭ ബന്ധിതവുമല്ല.

കൗൺസിലിൻറെ പഠനത്തിൻറെ വെളിച്ചത്തിലാണ്,1986-ൽ റോമിലെ പൗരസ്ത്യകാര്യാലയം അമേരിക്കയിൽ കുടിയേറിയ തെക്കുംഭാഗരുടെ പള്ളിക്കൂട്ടായ്മയിൽനിന്ന്, എൻഡോഗമി പാലിക്കാത്തവരെപുറത്താക്കുന്ന പരിപാടി നിർത്തൽ ചെയ്തത്. പൗരസ്ത്യകാര്യാലയത്തിൻറെ വാക്കുകൾ കാണുക: “This Congregation does not accept that the customary practice followed in Kerala, of excluding from the community those who marry non-Knanaya spouses, is extensible to the United States of America”.അന്നുമുതൽ ഇന്നുവരെ റോമിൻറെ നിലപാടിന് മാറ്റമില്ല.

2001 മാർച്ച് മാസത്തിൽ ഷിക്കാഗോ സീറോമലബാർ രൂപത സ്ഥാപിതമായി. സമുദായത്തിൽനിന്നും മാറി വിവാഹം ചെയ്ത തെക്കുംഭാഗക്കാർക്കും പള്ളിയംഗത്വം നൽകണമെന്ന് പൗരസ്ത്യകാര്യാലയം നിയുക്ത മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന് നിർദേശം നൽകിയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽആയിരിക്കണം, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ മെത്രാനായിഅധികാരമേറ്റ് പതിനൊന്ന് വർഷങ്ങൾക്കുശേഷം ഡിസംബർ 20, 2012-ൽ “So no parish/mission is strictly endogamous” എന്ന് മാർ അങ്ങാടിയത്ത് പ്രഖ്യാപിച്ചത്. അദ്ദേഹംത്തന്നെ സെപ്റ്റംബർ 19, 2014-ലെ കത്തിൽ എഴുതിയിരിക്കുന്നത് കാണുക: “A personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into a marriage with a non-Knanaya partner, that non-Knanaya partner and children from that marriage will not become members of the Knannaya parish/mission but will remain members of the non-KnanayaSyro Malabar parish/mission”. കുടുംബങ്ങളെ വെട്ടിമുറിക്കുന്ന ഒരുമെത്രാൻ! റോമിൻറെ നിർദേശത്തെപ്പോലും ധിക്കരിക്കുന്ന ഒരുമെത്രാൻ!! ഞാങ്ങണപോലെ വളയുന്നഒരു മെത്രാൻ!!!അല്ലാതെ എന്തുപറയാൻ.

സ്നേഹവും നീതിയും പ്രസംഗിച്ച യേശുക്രിസ്തുവിലുള്ള വിശ്വാസ സമൂഹമാണ് സഭ. ആ സഭയെ ഒരു സമുദായമായും വടക്കുംഭാഗക്കാരെ കീഴ്ജാതിക്കാരായും കാണുന്ന തെക്കുംഭാഗക്കാരുടെ നിലപാട് അക്രൈസ്തവമാണ്.ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്തതിൻറെ പേരിൽ തൻറെ കുടുംബത്തിന് ഇടവകാംഗത്വം നിഷേധിക്കുന്നരൂപതാനിലപാടും അക്രൈസ്തവമാണ്.

എൻഡോഗാമിയുടെ അടിസ്ഥാനത്തിൽ ഇടവകാംഗത്വം നിഷേധിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അക്രൈസ്തവ നിലപാടിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഒരു ക്നാനായക്കാരനാണ് ശ്രീ ജോസ് കല്ലിടുക്കിൽ. പൗരസ്ത്യ കാര്യാലയത്തിൻറെ തീരുമാനത്തെ എങ്ങനെ നടപ്പിലാക്കാം എന്നുള്ളതായിരിക്കണംഈ വിഷയത്തിലെപ്രധാന ചർച്ച.ജോസിൻറെ വിഷയാവതരണം അതിനു പ്രകാശം നൽകട്ടെ.ടെലികോൺഫെറൻസിൽ പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവംക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
August 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
ഇന്ത്യയിൽനിന്ന്‌ ആടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർഉപയോഗിക്കേണ്ട നമ്പർ: 0-172-519-9259; Access Code: 959248#

ഇത് ഇന്ത്യയിൽനിന്നും ഫ്രീ കാൾ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ്.

ഇന്ത്യയിൽനിന്നും ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: August 12, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ August 13, 2020 Thursday morning 06.30 am ആയിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “ക്നാനായ വംശീയതയും അക്രൈസ്തവ പുറത്താക്കൽ നടപടിയും”

  1. Joy Muthukattil. says:

    Well written article, and introduction about the heinous practices of Endogomy and Expulsion. Thank you.

  2. Joy says:

    Be a happy Person in this community,don’t waist your precious time to straighten the knanaya community and their church system. Joy kunnappillil.

  3. Kunjumon nedumchira says:

    These fools doesn’t know who their parents are, the reason for these ignorances. Kunjumon Nedumchira. Railway employment got b/c of his father died while he was a railway employee. A person who finished SSLC in Kerala can study and become a respiratory thaerapit easily.

Leave a Reply to Joy Muthukattil. Cancel reply

Your email address will not be published. Required fields are marked *

Read More

Scroll to top