- Malayalam Daily News - https://www.malayalamdailynews.com -

പെയർലാൻഡിൽ നിര്യാതനായ ജോസഫ് മൈക്കിളിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ: കോഴിക്കോട് കൂടരഞ്ഞി അരവനാനിക്കൽ വീട്ടിൽ മൈക്കിൾ തോമസിന്റെയും പരേതയായ മറിയത്തിന്റെയും മകൻ ജോസഫ് മൈക്കിൾ (സണ്ണി-57 വയസ്സ് ) പെയർലാൻഡിൽ നിര്യാതനായി. ഹൂസ്റ്റൺ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു. പരേതന്റെ ഭാര്യ ലിസ ജോസഫ് കോട്ടപ്പടി പ്ലാമൂടി മുതുപ്ലാക്കൽ കുടുംബാംഗമാണ്.

മകൻ സെബാസ്റ്റ്യൻ ജോസഫ് വിദ്യാർത്ഥിയാണ്.

ഭാര്യാസഹോദരി വിദ്യാ ജോഷി പെയർലാൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് ട്രഷറർ ജോഷി മാത്യുവിന്റെ ഭാര്യയാണ്.

പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ഇടവകയിലെ സജീവ പ്രവർത്തകനായിരുന്നു പരേതൻ.

പൊതുദർശനവും സംസ്കാര ശുശ്രൂഷയും : ഓഗസ്റ്റ് 8 നു ശനിയാഴ്ച രാവിലെ 11 മുതൽ 1.30 വരെ പെയർലാൻഡ് ക്രൗഡർ ഫ്യൂണറൽ ഹോം (Crowder Funeral Home, 2422, Broadway, Pearland, TX 77584) ശുശ്രൂഷയെ തുടർന്ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ
സംസ്കരിക്കുന്നതുമാണ്.((South Park Cemetery, 1310, North Main St, Pearland, Tx ,77581)

ശുശ്രൂഷകൾ https://gmaxfilms.com/livebroadcast ൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോഷി മാത്യു 832 859 9542


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]