- Malayalam Daily News - https://www.malayalamdailynews.com -

കേരളത്തില്‍ പേമാരി തുടരുന്നു, വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ചൊവ്വാഴ്ച വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇപ്പോഴുള്ള ന്യൂനമര്‍ദ്ദത്തിന് പുറമേ, ഒമ്പതാം തിയതിയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളും. ഇതോടെ കൂടുതല്‍ ദിവസങ്ങളിലേക്ക് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മലപ്പുറത്ത് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലാകെ 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 621 കുടുംബങ്ങളിലെ 2261 പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ മാത്രം 29 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 446 കുടുംബങ്ങളിലെ 1613 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. മലപ്പുറത്ത് എട്ട് ക്യാമ്പുകളും തുറന്നു.

ദുരന്ത സാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍ കൂടി കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തുമാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]