- Malayalam Daily News - https://www.malayalamdailynews.com -

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി മാത്രമല്ല പോലീസിലും അധികാര കേന്ദ്രങ്ങളിലും വന്‍ സ്വാധീനമുണ്ടെന്ന് കസ്റ്റംസ്

നയതന്ത്ര പാക്കേജിലൂടെ സ്വര്‍ണ്ണം കടത്തിയ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി മാത്രമല്ല, അധികാര കേന്ദ്രങ്ങളിലും പോലീസിലും വന്‍ സ്വാധീനമുണ്ടെന്ന് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യഹര്‍ജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് പതിനഞ്ച് ദിവസം കസ്റ്റഡിയില്‍ വാങ്ങി സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. ഇനി കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം ഇല്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്‌ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അധികാര കേന്ദ്രങ്ങളില്‍ വന്‍ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്‌നയെന്നും ഇവര്‍ പുറത്തുപോയാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളാ പൊലീസിലും വളരെ വലിയ സ്വാധീനമാണ് സ്വപ്‌ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്‌ന പലരെയും ഭീഷണിപ്പെടുത്തിയിട്ടുള്ളതായി കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്ന്ു. ഇതിന് പിന്നാലെയാണ് സ്വപ്‌നയ്‌ക്കെതിരെ കസ്റ്റംസും റിപ്പോര്‍ട്ട് നല്‍കുന്നത്. എന്‍ഐഎ കോടതിയില്‍ സ്വപ്‌ന കൊടുത്ത ജാമ്യഹര്‍ജി വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]