- Malayalam Daily News - https://www.malayalamdailynews.com -

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം സമ്പര്‍ക്കത്തിലൂടെയാണ് വര്‍ദ്ധിക്കുന്നതെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1251 പേർക്കാണ് വൈറസ് ബാധിച്ചതെന്ന് അദ്ദേഹം അറിയിച്ചു. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 73 പേരുടെ ഉറവിടം അറിയാനായിട്ടില്ല. വിദേശത്തുനിന്ന് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 94 പേര്‍. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേർക്ക് വെള്ളിയാഴ്ച സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

അഞ്ച് പേരാണ് കോവിഡ്-19 ബാധിച്ച് വെള്ളിയാഴ്ച മരിച്ചത്. മലപ്പുറം ജില്ലയിലെ മമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി (68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍ (60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളില്‍ രോഗബാധയും വര്‍ദ്ധിക്കുന്നുണ്ട്. രോഗം ബാധിച്ചവര്‍ ജില്ലാ തലത്തില്‍: തിരുവനന്തപുരം – 289, കാസറഗോഡ് – 168, കോഴിക്കോട് – 149, മലപ്പുറം – 143, പാലക്കാട് – 123, എറണാകുളം – 82, ആലപ്പുഴ – 61, വയനാട് – 55, പത്തനംതിട്ട – 39, കോട്ടയം – 37, കൊല്ലം – 36, തൃശൂർ – 33, ഇടുക്കി – 23, കണ്ണൂർ – 13.

രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെപരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും 150 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 123 പേരുടെയും,കോട്ടയം ജില്ലയിൽ നിന്നും 71 പേരുടെയും,ആലപ്പുഴ ജില്ലയിൽ നിന്നും 70 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 57 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 50 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 40 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 36 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 34 പേരുടെയും, പാലക്കാട് ജില്ലയിൽ 33 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 32 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നും 29 പേരുടെവീതവുംപരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്. 150 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]