Flash News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

August 7, 2020

ക്യാബിന്‍ ക്രൂ അടക്കം 190 ഓളം യാത്രക്കാരുമായി ദു​ബാ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ IX-1344 എക്സ്പ്രസ് ജെറ്റ് വിമാനമാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ൻ​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കനത്ത മഴയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബോയിംഗ് -737 വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു.

വിമാനത്തില്‍ 174 യാത്രക്കാരും 10 ശിശുക്കളും രണ്ട് പൈലറ്റുമാരും അഞ്ച് ക്യാബിൻ ക്രൂവുമുണ്ടായിരുന്നു എന്ന് എയർ ഇന്ത്യ അറിയിച്ചു. മരിച്ചവരില്‍ പി​ലാ​ശേ​രി ഷ​റ​ഫു​ദ്ദീന്‍, ചെ​ർ​ക്ക​ള​പ്പ​റ​മ്പ് രാ​ജീ​വ​ൻ കൊ​ക്ക​ല്ലൂ​ർ, പൈ​ല​റ്റ് ഡി.​വി സാ​ഠേ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഷ​റ​ഫു​ദീ​ന്‍റേ​യും രാ​ജീ​വ​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. കൊ​ണ്ടോ​ട്ടി റി​ലീ​ഫ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്. മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലെ​ത്തി​ച്ച അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​താ​യും വി​വ​ര​മു​ണ്ട്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വി​മാ​നം റ​ൺ​വേ​യി​ൽ നിന്ന് തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോര്‍ട്ട്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം ര​ണ്ടാ​യി പൊട്ടിപ്പിളര്‍ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് വി​മാ​ന​ത്തി​ന് ലാ​ൻ​ഡ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. കാ​ഴ്ച​യ്ക്കും ത​ട​സ​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റും ലാ​ൻ​ഡിം​ഗി​ന് പ്ര​തി​ബ​ന്ധം സൃ​ഷ്ടി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ ന​ന​ഞ്ഞു​കു​തി​ർ​ന്ന റ​ൺ​വെ​യി​ൽ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. വി​മാ​നം ലാ​ൻ​ഡിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് തെ​ന്നി​നീ​ങ്ങി​യ​ത്. ടേ​ബി​ൾ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ൺ​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ൽ വി​മാ​നം ര​ണ്ടാ​യി പിളര്‍ന്നെങ്കിലും തീ​പി​ടി​ത്ത​മു​ണ്ടാ​കാ​തി​രു​ന്ന​ത് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വിമാനം റണ്‍‌വേയില്‍ ഓവര്‍ഷോട്ട് ചെയ്തു: എയര്‍ ഇന്ത്യ

വിമാനം റൺ‌വേയുടെ അവസാന ഭാഗത്തുനിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയും രണ്ട് കഷണങ്ങളായി പിളരുകയും ചെയ്തുവെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ പറഞ്ഞു.

വിമാനം റൺവേയിൽ ഓവർഷോട്ട് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. ജെറ്റിന്റെ ലാൻഡിംഗ് ഗിയറിൽ പ്രശ്‌നമുണ്ടെന്ന് ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ലാൻഡിംഗ് സമയത്ത് തീപിടിത്തമുണ്ടായിട്ടില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിൽ 174 യാത്രക്കാരും 10 ശിശുക്കളും രണ്ട് പൈലറ്റുമാരും അഞ്ച് ക്യാബിൻ ക്രൂവുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രക്ഷാപ്രവർത്തനം തുടരുകയാണെന്നും യാത്രക്കാരെ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മഴ ബുദ്ധിമുട്ടാണെന്നാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥന പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

“പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ … അധികാരികൾ സ്ഥലത്തുതന്നെ, ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും നൽകുന്നുണ്ട്,” മോദി പറഞ്ഞു.

ഇന്ത്യയിൽ അവസാനമായി ഉണ്ടായ ഏറ്റവും വലിയ വിമാനാപകടം 2010 ൽ ദുബായിൽ നിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737-800 റൺവേയെ മറികടന്ന് തീ പിടിച്ചതാണ്. ആ അപകടത്തിൽ 158 പേർ മരിക്കുകയും എട്ട് പേർ രക്ഷപ്പെടുകയും ചെയ്തു.

വലിയ ശബ്ദത്തോടെ വിമാനം കുത്തനെ ഇടിച്ചു നിലം പൊത്തി

കരിപ്പൂര്‍ വിമാനത്താവളത്തിൽ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിമാനം 35 അടി താഴ്ചയിലേക്ക് കുത്തി വീണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ തന്നെ പറയുന്നത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ ഉള്ളത്. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടാവുന്നത്. ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.

കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിനടുത്തേക്ക് പ്രദേശവാസികള്‍ പോവരുതെന്ന് അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്. തകര്‍ന്ന വിമാനത്തില്‍ നിന്ന് അപകടം ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ടെന്നത് കാരണത്താലാണിത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top