ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു, 13ാം തീയതി വരെ കേരളം വിട്ട് പുറത്ത് പോകരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുറ്റപത്രം വായിച്ച് കേള്‍ക്കുന്ന 13ാം തീയതി വരെ കേരളം വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചത്.

കേസ് പരിഗണിക്കുമ്പോളെല്ലാം ഹാജരാകണം എന്നിവയാണ് മുഖ്യമായ നിബന്ധനകൾ. ഇനിയുള്ള ഹിയറിംഗുകളില്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാവണം. അതേസമയം കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നു കാണിച്ച് ഫ്രാങ്കോ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഫ്രാങ്കോയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് വി.ആര്‍ രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി തള്ളിയത്.
ആത്മീയ ശക്തി കോടതിക്ക് മേല്‍ പ്രയോഗിക്കാനാണോ ശ്രമമെന്നും ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിക്കുകയുണ്ടായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment