Flash News

ഫൊക്കാന തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: പ്രസിഡന്റ് മാധവന്‍ ബി നായര്‍

August 7, 2020 , പി.പി. ചെറിയാന്‍

ഡാളസ് : യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങൾ ഭരണഘടനാവിരുദ്ധമായി നടത്തിയ തിരെഞ്ഞെടുപ്പു പ്രഹസനത്തിന് ‘ഓർഗനൈസേഷണൽ ടെറോറിസ’മെന്നല്ലാതെ വേറൊരു നിർവചനവും നൽകാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 7 നു വിളിച്ചുചേർത്ത ഫൊക്കാന നേതാക്കളുടെ വെർച്വല്‍ പ്രസ്‌ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റു തിരുത്തുന്നതിന് ഇനിയും അവർക്കു അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ടോമി കൊക്കാട്ട് , വിനോദ് കെയാർകെ, ജോയ് ചാക്കപ്പൻ, അബ്രഹാം ഈപ്പൻ, ഡോ രഞ്ജിത് പിള്ള തുടങ്ങിയവർ സ്വീകരിച്ച അനുകൂല സമീപനം ഇരുവിഭാഗങ്ങളും തമ്മിൽ ഐക്യത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചതായി പ്രസ്ക്ലബ് പ്രസിഡന്റ് ഡോ ജോർജ് കാക്കനാട്ട് പറഞ്ഞു.

ജോർജി വർഗീസിന്റെ നേതൃത്വത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിഭാഗം അവസാന നിമിഷം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് സമ്മേളനത്തിന്റെ ശോഭ കെടുത്തിയെങ്കിലും, അവരുമായി വീണ്ടും ചർച്ചക്കുള്ള അവസരം ഒരുക്കുമെന്നും സമ്മേളനത്തിൽ മോഡറേറ്ററായി പ്രവർത്തിച്ച സുനിൽ തൈമറ്റം പറഞ്ഞു.

ഫൊക്കാന നിലവിലുള്ള ഭരണഘടനയനുസരിച്ചു പുതിയ സംഘടനാഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തികച്ചും വോട്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ നടത്താവൂ എന്ന കർശന നിർദേശം ജോർജി വര്‍ഗീസ് ടീം ലംഘിച്ചതായി പ്രസിഡന്റ് മാധവൻ നായർ കുറ്റപ്പെടുത്തി. ഈ നടപടി നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ അംഗ സംഘടനകളിൽ ഭൂരിഭാഗവും തങ്ങളെയാണ് പിന്തുണക്കുന്നതെന്നു പ്രസിഡന്റ് അവകാശപ്പെട്ടു.

അമേരിക്ക, കാനഡാ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന ഐക്യത്തോടെ മുന്‍‌പോട്ടു പോകണമെന്നാണ് ഇന്ത്യ പ്രസ് ക്ലബ് ആഗ്രഹിക്കുന്നന്നതെന്നും അതിനാവശ്യമായ എല്ലാ സഹകരണവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അഡ്വൈസറി ബോർഡ് ചെയര്‍മാന്‍ മധു രാജൻ, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ എന്നിവർ ഉറപ്പു നൽകി. ഫൊക്കാനയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തവർ അവരുടേതായ ന്യായീകരണവും വിശദീകരണവും നൽകി.

ഇന്ത്യ പ്രസ് ക്ലബ്ബില്‍ നിന്ന് ജീമോൻ ജോർജ്, ജോസ് കാടാപ്പുറം, മാത്യു വര്‍ഗീസ്, റെജി ജോർജ്, ഷിജൊ പൗലോസ്, ബിജു കിഴക്കേക്കുറ്റ്, സജി അബ്രഹാം, ബിനു ചിലമ്പത്ത്, അലന്‍ ജോൺ, ഫ്രാൻസിസ് തടത്തിൽ, സണ്ണി മാളിയേക്കൽ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു ഫൊക്കാന നേതാക്കൾ ഉചിതമായ മറുപടി നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top