Flash News

ടെക്സസില്‍ കോവിഡ്-19 മരണം 8000 കവിഞ്ഞു, രോഗവ്യാപനത്തില്‍ കുറവ്

August 8, 2020 , പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്സസിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആഗസ്റ്റ് 7-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 8096 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് കോവിഡ്-19 മൂലം മരണമടഞ്ഞവര്‍ 293 പേരാണെന്നും രോഗം സ്ഥിരീകരിച്ചവര്‍ 7039 പേര്‍ക്കാണെന്നും സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 47,4524 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ കലിഫോർണിയയും ഫ്ളോറിഡയുമാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.

ജൂലൈ മധ്യത്തോടെ കോവിഡിന്‍റെ വ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ടെക്സസ് ആശുപത്രികളിൽ എണ്ണായിരത്തിൽ താഴെ രോഗബാധിതർ മാത്രമേ ചികിത്സക്ക് എത്തിയിരുന്നുള്ളൂവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ടെക്സസിൽ ഹോട്ട് സ്പോട്ടായി മാറിയ ഹാരിസ് കൗണ്ടിയിൽ നാലു താത്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു പ്രവർത്തിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് പറഞ്ഞു. ദിവസം 1250 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. അതോടൊപ്പം 1.1 ബില്യൺ ഡോളർ നഴ്സിംഗ് കെയർ ഫെസിലിറ്റികൾക്ക് ഫെഡറൽ ഗവൺമെന്‍റ് അനുവദിച്ചതായും ഗവർണർ കൂട്ടിചേർത്തു. ടെക്സസിൽ രോഗവ്യാപനം കുറയുന്നുവെങ്കിലും മുൻകരുതലുകൾ തുടർന്നും പാലിക്കണമമെന്നും ഗവർണർ അഭ്യർഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top