ദോഹ: ദുബൈയിൽ നിന്ന് കോഴിക്കേട്ടേക്ക് പുറപ്പെട്ട വന്ദേഭാരത് വിമാനം ലാന്റിങ്ങിനിടെ അപകടത്തിൽ പെട്ട് 19 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്ത ദുരന്തത്തിൽ കൾച്ചറൽ ഫോറം സംസ്ഥാന കമിറ്റി അനുശോചനം രേഖപ്പെടുത്തി.
കോവിഡും ,പേമാരിയും, ഉരുൾപൊട്ടലും മൂലം അതീവ ദുഃഖത്തിലാഴ്ത്തിയ കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തികൊണ്ടാണ് കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. ആവർത്തിച്ചു വന്ന ദുരന്തങ്ങൾ നാടിനെ എന്ന പോലെ പ്രവാസ ലോകത്തിലും വളരെയധികം നടുക്കവും ദുഃഖവുമുണ്ടാക്കി.
കോവിഡ് പ്രോട്ടോക്കാൾ അകലം പാലികേണ്ട സമയത്ത് അപകടത്തിൽ പെട്ടവരെ ചേർത്ത്പിടിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നാട്ടുക്കാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ പ്രതേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കൾച്ചറൽ ഫോറം അറിയിച്ചു.
ഇടുക്കി രാജമലയിൽ കണ്ണീർ മഴയായി പെയ്തിറങ്ങിയ മലയിടിച്ചിലിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
യോഗത്തിൽ ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ശശിധര പണിക്കർ, മജീദ് അലി, മുഹമ്മദ് റാഫി, മുനീഷ് എ സി, ആബിദ സുബൈർ ,അബ്ദുൽഗഫൂർ , വാഹിദ സുബി തുടങ്ങിയവർ സംബന്ധിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply