Flash News

ബെയ്റൂട്ട് സ്ഫോടനം; ലെബനന്‍ നേതൃത്വത്തിനെതിരെ ജനരോഷം

August 8, 2020

ബെയ്‌റൂട്ട്: നഗരത്തെ ദുരന്തമേഖലയാക്കി മാറ്റിയ മാരകമായ സ്‌ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയ പാര്‍ട്ടിക്ക് നേരെ പ്രതിഷേധമുയര്‍ത്തി ആയിരക്കണക്കിന് പ്രക്ഷോഭകർ ശനിയാഴ്ച മധ്യ ബെയ്‌റൂട്ടിൽ പ്രകടനം നടത്തി.

പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രകടനക്കാരെ സുരക്ഷാ സേന തടഞ്ഞു. എന്നിരുന്നാലും വലിയൊരു സംഘം പ്രകടനക്കാര്‍ പാര്‍ലമെന്റിനു മുന്നില്‍ തടിച്ചുകൂടി ഭരണകൂടത്തിനെതിരെ രോഷം പ്രകടിപ്പിച്ചു.

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് ഉയർന്ന സംഘർഷമുണ്ടായിട്ടും സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 158 പേർ മരിച്ചുവെന്നും 6,000 പേർക്ക് പരിക്കേറ്റതായും 21 പേരെ കാണാതായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top