Flash News

മൂന്നാര്‍ ദുരന്തം: രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍, 41 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

August 9, 2020 , ഹരികുമാര്‍

മൂന്നാറിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും തകര്‍ന്ന ലയങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 41 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയിലും ലയങ്ങൾ നിന്നിരുന്ന ഭാഗത്ത് രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സ്നിഫർ നായകളെ ഉപയോഗിച്ച്‌ നടത്തിയ തിരചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിച്ചത്.

മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് ഞായറാഴ്ചയും തിരച്ചില്‍ ആരംഭിച്ചിരുന്നു. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സംഘവും തിരച്ചിലില്‍ വ്യാപൃതരാണ്. എട്ട് സംഘങ്ങളായിട്ടാണ് ഞായറാഴ്ച തെരച്ചിൽ നടത്തുന്നത്. ടാറ്റാ കമ്പനിയുടെ കണക്കു പ്രകാരം 81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന സൂചനകളാണ് ഇപ്പോൾ നൽകുന്നത്.

ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ലയത്തിൽ ഉണ്ടായിരുന്നവരുടെ ചില ബന്ധുക്കൾ പറയുന്നത്. ഒപ്പം കൊവിഡ് മൂലം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നു. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top