Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

വ്യാജ പത്രവാർത്തകളെ സൂക്ഷിക്കുക : ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി

August 9, 2020

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനിച്ചതനുസരിച്ചു ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയിരുന്ന മാമ്മൻ സി ജേക്കബിനേയും, നാഷണൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിപിരിതമായി സമാന്തര ഇലക്ഷൻ നടത്തിയതിന് ഇലക്ഷൻ കമ്മിറ്റിയിൽ പ്രവർത്തിച്ച ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രക്കാനം, ബെൻ പോൾ തുടങ്ങിയവരെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.

സംഘടനയിൽ നിന്നും പുറത്താക്കിയവർ ഫൊക്കാന ട്രസ്റ്റീ ബോർഡ് എന്ന വ്യാജ പേരിൽ യോഗം കൂടുകയും ഫൊക്കാന സെക്രട്ടറിയെ പുറത്താക്കിയതായി ഒരു വ്യാജ പത്രവാർത്തയും കണ്ടു. ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയെ പുറത്താക്കാൻ ട്രസ്റ്റീ ബോർഡിന് പോലും അധികാരം ഇല്ലെന്നിരിക്കെ കുറെ വ്യാജന്മാര്‍ കൂകുടി പത്രങ്ങളിൽ വാർത്ത കൊടുത്തതിന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇങ്ങനെ പല വാർത്തകൾ കൊടുക്കയും ഫൊക്കാന എന്ന സംഘടനെയുടെ സൽപ്പേരിനു കളങ്കം ഉണ്ടാകത്തക്ക രീതിയിൽ ഉള്ള പ്രവത്തനങ്ങളും നടത്തുന്നവരെ നിയമപരമായി നേരിടാൻ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ വിലയിരുത്തിയ നാഷണൽ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ചോദിച്ചിരുന്നു. അവരുടെ മറുപടി തൃപ്‌തികരമല്ലാത്തതിനാൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങയ്ക്കു അവരുടെ ഭാരവാഹിത്വത്തിൽ നിന്നും ഫൊക്കാനയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഫൊക്കാനയിൽ നിന്നും പുറത്താക്കിയവർ നടത്തുന്ന ഇത്തരം പത്രവാർത്തകൾ കെട്ടിച്ചമച്ചതാണെന്നും, ഫൊക്കാനയുടെ പ്രവർനത്തങ്ങളെ പ്രവാസികളുടെ മുന്നിൽ താറടിച്ചു കാണിക്കാൻ ഇവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ എന്ന നിലയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത് ഫൊക്കാന ഭാരവാഹികൾ എന്ന നിലയിൽ ചിലർ തെറ്റിദ്ധരിക്കുന്നു. ഫൊക്കാനയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടർ സമാന്തര സംഘടയുണ്ടാക്കി അതിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചാതിന് ഫൊക്കാനയുമായി യാതൊരു ബന്ധവും ഇല്ല.

അംഗസംഘടനകളെ പുതുക്കുന്നതിന് സെക്രട്ടറി ആണ് ഫൊക്കാന ബൈലോ അനുസരിച്ചു നോട്ടീസ് അയക്കുന്നത്. സെക്രട്ടറി ആഗസ്റ്റ് 15 ന് മുൻപായി അംഗത്വം പുതുക്കാൻ വേണ്ടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വ്യാജ ഇലക്ഷൻ നടത്തിയ കമ്മീഷന് അംഗ സംഘടനകളെ പുതുക്കാൻ ഉള്ള യാതൊരു അധികാരവും ഇല്ല എന്നതാണ് സത്യം. സമാന്തര സംഘടനകൾക്കു വേറെ ബൈലോയും രജിസ്ട്രേഷനുമെക്കെ കാണുമായിരിക്കും. പക്ഷേ അത് ഫൊക്കാന പിന്തുടരേണ്ട ആവിശ്യമില്ല. ഫൊക്കാനക്ക് ഫൊക്കാനയുടെ ബൈലോ മാത്രമേ പിന്തുടരേണ്ടതുള്ളൂ.

ഫൊക്കാനയുടെ പേരിൽ വ്യാജ വാർത്തകൾ നൽകി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടർത്തുവാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ ഷീല ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, വിമന്‍സ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ അഭ്യർത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top