തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജിലൂടെ 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരും കുടുങ്ങുമെന്ന സൂചന നല്കി എന്‍ ഐ എ. ഈ കേസില്‍ സ്വപ്ന സുരേഷിനെ കൂടാതെ തിരുവനന്തപുരത്തെ ആഡംബര ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ”മാഡം” കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവരാണെങ്കില് ഇപ്പോള്‍ ഒളിവിലുമാണ്.
ഒന്നാം പ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായി. നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്ക്കുന്നതില് ഇവര്‍ക്കു പങ്കുണ്ട്. ഭരണരംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്.
തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി ഇവര്‍ പുതിയ വീടിന്റെ നിര്‍മ്മാണം നടത്തുന്നു. ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ രംഗത്തു മുന്‍പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നുഅന്വഷണ സംഘം സംശയിക്കുന്നു.
അന്വേഷണ സംഘത്തിന്റെ നിഗമനം ശരിയാണെങ്കില്‍ ഏറെ പൊട്ടിത്തെറിയിലേക്ക് അന്വേഷണം നീളും. സ്വര്‍ണ്ണകടത്തില്‍ മറ്റൊരു മാഡവും ഉണ്ടെന്ന അഭ്യൂഹം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. മലയാളികള്‍ ഐ എസ് ലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് സ്വര്‍ണ്ണക്കടത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഐ.എസില്‍ ചേര്‍ന്ന ആറ്റുകാല്‍ സ്വദേശി നിമിഷയുടെ മതം മാറ്റത്തിന് ഇടനിലയായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന നഗരത്തിലെ ചുരിദാര്‍ ഷോപ്പ് അന്വേഷണമാരംഭിച്ചതോടെ പൂട്ടിയിരുന്നു. ഈ കടകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത അതേ ആളുകള്‍ തന്നെയാണ് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെയും ജോലികള്‍ നിര്‍വ്വഹിച്ചതെന്ന് അന്വോഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അടുത്തിടെ ആരംഭിച്ച ആഡംബര ബ്യൂട്ടി പാര്‍ലറും ഇവരുമായി ബന്ധമുള്ളതെന്ന് കരുതപ്പെടുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പിടികൂടി
സ്വർണക്കടത്ത് കേസ്: മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം എം ശിവശങ്കര്‍ അറസ്റ്റിലായി
സ്വര്‍ണ്ണക്കടത്ത് കേസ്: എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഓഫീസില്‍ കസ്റ്റംസിന്റെ റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്തു
സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്
സ്വർണ്ണക്കടത്ത് കേസ്: വിദേശ കറന്‍സി കടത്തിയ കേസില്‍ എം ശിവശങ്കറിനെതിരെ കേസെടുക്കാന്‍ സാധ്യത
യു എ ഇ യുടെ മുദ്രകളും കോണ്‍സുലേറ്റ് അറ്റാഷെയുടെ കത്തും വ്യാജമായി ചമച്ചു, ഫൈസല്‍ ഫരീദിനെ ദുബൈയില്‍ ചോദ്യം ചെയ്യുന്നു
നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത്; ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരതപ്പെടുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എന്‍ ഐ എ
സ്വർണ്ണക്കടത്ത് കേസ്: 20 പേരടങ്ങുന്ന സംഘത്തിനെതിരെ എന്‍ ഐ എയുടെ ആദ്യ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ഡിപ്ലൊമാറ്റിക് ബാഗിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു
കോണ്‍സുലേറ്റും സ്വര്‍ണ്ണക്കടത്തും പിന്നെ ലൈഫും
സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തി
സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെത്തിച്ചു, കോടതിയില്‍ ഹാജരാക്കും
സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് എന്‍ ഐ എ അന്വേഷണം ആരംഭിച്ചു
ബാങ്കുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് അക്കൗണ്ട്, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തം
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെ ബലിയാടാക്കുന്നു, രോഗമില്ലെങ്കിലും ആശുപത്രിയില്‍ സുഖവാസം
സ്വര്‍ണ്ണം മാത്രമല്ല, വിദേശത്തുനിന്ന് തോക്കുകളും കൊണ്ടുവന്നു, കെ.ടി. റമീസിന്റെ തോക്ക് ഇടപാടുകളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നു
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, ഷാര്‍ജയിലെ ഫൈസല്‍ ഫരീദിനുവേണ്ടിയാണെന്ന് സരിത്ത് നായര്‍
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ശിവശങ്കര്‍ കുടുങ്ങാന്‍ സാധ്യത, മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍
സ്വര്‍ണ്ണക്കടത്ത് കേസ്: നിയമസഭാ സ്പീക്കറെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് നിയമസഭയെ അപമാനിക്കുന്നതിന് തുല്യം
ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന് മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം
സ്വര്‍ണ്ണക്കടത്ത്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ പഴിചാരി സ്വപ്ന സുരേഷ്
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദിനെ തിരഞ്ഞ് ഇന്റര്‍പോള്‍, കൈപ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി
Leave a Reply