Flash News

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

August 10, 2020 , ആന്‍സി

ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. താനുമായി അടുത്ത് ബന്ധപ്പെട്ടിരുന്നവരെല്ലാം സ്വയം കൊറോണ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുഖർജി ട്വീറ്റ് ചെയ്തു, ‘മറ്റൊരു പരിശോധനയുമായി ഞാനിന്ന് ആശുപത്രിയിൽ പോയി. അവിടെ എനിക്ക് കൊറോണ ബാധിച്ചതായി മനസ്സിലായി. കഴിഞ്ഞയാഴ്ച എന്നെ ബന്ധപ്പെട്ടിരുന്ന ആളുകളോട് സ്വയം കൊറോണ പരിശോധനയ്ക്ക് വിധേയരാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു.’

നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുൾപ്പെടെ നിരവധി നേതാക്കള്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കൊറോണ ബാധിച്ചു, എന്നാൽ, ചികിത്സയ്ക്ക് ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് നെഗറ്റീവ് ആയി.

ഇതിനുപുറമെ കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി, പാർലമെന്ററി കാര്യമന്ത്രി അർജുൻ റാം മേഘ്വാൾ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും രോഗബാധിതരായി.

അതേസമയം, ഉത്തർപ്രദേശ് മന്ത്രി കമല റാണി വരുണും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സെക്രട്ടറി സത്യനാരായണ സിംഗും കൊറോണയെത്തുടർന്ന് മരിച്ചു.

രാജ്യത്ത് 62,064 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം മൊത്തം കേസുകളുടെ എണ്ണം 2,215,074 ആയി ഉയർന്നു. അതേസമയം, കൊറോണ ബാധിച്ച് ഇതുവരെ 44,386 പേർ രാജ്യത്ത് മരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top