Flash News

യുവാവിന്റെ ആത്മഹത്യാ ശ്രമം ഫെയ്സ്ബുക്ക് പരാജയപ്പെടുത്തി

August 10, 2020 , ആന്‍സി

ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഡല്‍ഹി, മുംബൈ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു.

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം സാമ്പത്തിക സമ്മർദ്ദത്തിലായിരുന്ന യുവാവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്ന വീഡിയോ പങ്കുവെച്ചത് അയര്‍ലണ്ടിലുള്ള ഫെയ്സ്ബുക്ക് ഓഫീസ് സ്റ്റാഫ് അംഗമാണ് ഡല്‍ഹി പോലീസിനെ അറിയിച്ചത്. 27-കാരന്‍ ജീവനൊടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും, എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യുവാവിന്റെ ജീവന്‍ അപകടത്തിലാകുമെന്നും അയര്‍ലണ്ടില്‍ നിന്ന് വിവരം ലഭിച്ച ഡല്‍ഹി പോലീസ് ആദ്യം അമ്പരന്നെങ്കിലും എങ്ങനെ എവിടെ എന്ന് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് അറിയിച്ചതനുസരിച്ച് യുവാവ് ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ നല്‍കിയ ഫോണ്‍ നമ്പര്‍ അവര്‍ ഡല്‍ഹി പോലീസിന് കൈമാറി. യുവാവിന്റെ വീഡിയോകളും ഫെയ്സ്ബുക്ക് ഡല്‍ഹി പോലീസിന് നല്‍കി.

ഫെയ്‌സ്ബുക്ക് അക്കൗണ്ടിനായി യുവാവ് ഉപയോഗിച്ച ഫോൺ നമ്പർ ഡല്‍ഹിയില്‍ രജിസ്റ്റർ ചെയ്തിരുന്നതുകൊണ്ട് ആ ഫോണ്‍ കമ്പനിയുമായി ഡല്‍ഹി ഡപ്യൂട്ടി കമ്മീഷണർ (ഡിസിപി) (സൈബർ) അനീഷ് റോയി ബന്ധപ്പെട്ടു.

ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ വിശദാംശങ്ങൾ ശനിയാഴ്ച രാത്രി എട്ടിന് തൊട്ടുമുൻപ് തന്റെ ഇമെയിലിൽ ഫെയ്സ്ബുക്ക് സ്റ്റാഫർ പങ്കുവെച്ചു, തുടർന്ന് അയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നെട്ടോട്ടമായിരുന്നു. കിഴക്കൻ ഡല്‍ഹിയിലെ ഒരു സ്ത്രീയുടെ ഫോൺ നമ്പറായിരുന്നു അതെന്ന് ഡിസിപി റോയ് പറഞ്ഞു.

റോയ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ജസ്മീത് സിംഗിനെ സമീപിച്ചു. അവർ ഉടൻ തന്നെ ഒരു പോലീസ് സംഘത്തെ സ്ത്രീ താമസിക്കുന്ന സ്ഥലത്തേക്ക് അയച്ചെങ്കിലും യുവതി പൂർണമായും സുഖമായിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍, രണ്ടാഴ്ച മുമ്പ് മുംബൈയിലേക്ക് പോയ ഭർത്താവ് തന്നോട് വഴക്കുണ്ടാക്കി ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചതായി യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ കേസ് മറ്റൊരു വഴിക്ക് തിരിഞ്ഞു എന്ന് ഡിസിപി പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് മുംബൈയിലെ ഒരു ചെറിയ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്നും,  യുവതിയുടെ കൈയ്യില്‍ ഭർത്താവിന്റെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിലും അയാളുടെ വിലാസം അറിയില്ല എന്നു പറഞ്ഞു.

ഡിസിപി റോയ് മുംബൈയിലെ ഡിസിപി (സൈബർ) രശ്മി കരാണ്ടിക്കറുമായി ബന്ധപ്പെട്ടു. എന്നാൽ യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് രശ്മി പറഞ്ഞു. “ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി അയാളെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്നതായിരുന്നു. കാരണം തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കാൻ തയാറെടുക്കുന്നതിന്റെ നാല് വീഡിയോകളെങ്കിലും അയാള്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. പുലർച്ചെ 12:30 വരെ ഞങ്ങള്‍ പല വിധത്തിലും ശ്രമിച്ചുകൊണ്ടിരുന്നു എന്ന് രശ്മി മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് മുംബൈ പോലീസ് അയാളുടെ അമ്മയോട് വാട്ട്‌സ്ആപ്പിൽ വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ അയാളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഒരൊറ്റ റിംഗിന് ശേഷം അയാള്‍ കോൾ വിച്ഛേദിച്ചു.

“ആ മനുഷ്യൻ മറ്റൊരു നമ്പറിലൂടെ അമ്മയുമായി ബന്ധപ്പെട്ടു, അങ്ങനെയാണ് ഞങ്ങൾ അയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം ഒരു ഉദ്യോഗസ്ഥൻ അയാളുമായി ഫോൺ കോളിൽ മുഴുകുകയും ബുദ്ധിമോശം കാണിക്കരുതെന്നും പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തു. ഒടുവില്‍ പുലര്‍ച്ചെ 1:30ഓടെ പോലീസ് സംഘം താമസ സ്ഥലത്തെത്തുകയും യുവാവിനെ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക ദുരിതത്തിലാണെന്നും, ഭാര്യയുമായി വഴക്കിട്ടതായും അയാൾ മുംബൈ പോലീസിനോട് പറഞ്ഞു. തന്റെ നവജാതശിശുവിനെ വളർത്തുന്നതിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അയാള്‍ പോലീസിനോട് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top