Flash News

കരിപ്പൂര്‍ വിമാനാപകടം: ഇ ശ്രേണിയിലുള്ള വിമാനങ്ങള്‍ ഇനി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും

August 11, 2020 , തസ്‌നീം

കരിപ്പൂരിലെ വിമാനാപകടത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങല്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം. ‘ഇ’ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാന അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്ട് ഇറങ്ങേണ്ട വലിയ വിമനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലായിരിക്കും ഇനി ഇറങ്ങുക.

ഇനി മുതല്‍ സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വലിയ വിമാനം ഇതോടെ കൊച്ചിയിലായിരിക്കും ഇറങ്ങുകയെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് കരിപ്പൂരിലേക്ക് നിലവില്‍ വലിയ വിമാന സര്‍വീസ് നടത്തുന്നത്.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‘സി’ ശ്രേണിയിലുള്ള ചെറുവിമാനമാണ്. ഇത്തരം വിമാനങ്ങള്‍ക്ക് റണ്‍വേയുടെ നീളം 1600 മീറ്റര്‍ മതിയാകും. കരിപ്പൂരില്‍ 2700 മീറ്റര്‍ റണ്‍വേയുണ്ട്. എന്നാല്‍, ഇത് ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അപര്യാപ്തമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top