Flash News

വിദേശ മലയാള മാധ്യമ പ്രവർത്തകരും ദേശ വിരുദ്ധതയും

August 11, 2020 , ജയശങ്കര്‍ പിള്ള

വിദേശ മാധ്യമങ്ങൾ ഭാരതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി രാഷ്ട്രീയ ഭരണ മാറ്റങ്ങൾക്കു ഒപ്പം ചുവടു മാറി കളിച്ച സംഭവങ്ങൾ ചരിത്രത്തിലും സമീപ കാലത്തും ധാരാളം ഉണ്ട്. ഈ ദേശ വിരുദ്ധത ഭാരതത്തോടു മാത്രമല്ല, പാക്കിസ്ഥാൻ, ശ്രീലങ്ക,പല ഗൾഫു നാടുകൾ,അമേരിയ്ക്ക,റഷ്യ ചിൻ എന്നിങ്ങനെ ചെറുതും,വലുതും ആയ ശക്തികളോട് പല മാധ്യമങ്ങളും കാട്ടിയിട്ടും ഉണ്ട്.എന്നാൽ മലയാള മാധ്യമ പ്രവർത്തകർ ഈ ദേശ വിരുദ്ധ പ്രവർത്തനത്തിൽ മുഴുവൻ സമയ ജീവിതം ഉഴിഞ്ഞു വച്ച് പ്രവർത്തിയ്ക്കുന്ന ചരിത്രത്തിൽ പ്രഥമ സംഭവം മാത്രമാണ്.

ഇക്കഴിഞ്ഞ ദിവസം വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റേണ്ട ഒരു വാർത്തയാണ് ഭാസുരേന്ദ്ര ബാബു എന്ന പഴയ കാല നക്സലൈറ്റും ഇടതു പ്രവർത്തകനും നടത്തിയതു. ഈ ദേശ വിരുദ്ധ പ്രസ്താവനയെ ദേശീയ, മലയാള മാധ്യമങ്ങൾ വളരെ ലാഘവത്തോടെ ആണ് കണ്ടത്. കേരളത്തിലെ പ്രധാന മാധ്യമങ്ങളിൽ, ചരമ കോളത്തിന്റെ പ്രാധാന്യം പോലും ഇല്ലാതെയോ ചാനലുകളിൽ ഒരു സാധാരണ വാർത്തയുടെ സ്ഥാനമോ ഇതിനു കൊടുത്തില്ല. കേരളം ഫെഡറൽ സംവിധാനങ്ങളിൽ നിന്നും മാറി ഒരു പ്രത്യേക രാജ്യം ആയി മാറണം എന്ന പ്രസ്താവനയാണ് ബാസു നടത്തിയത്. തികച്ചും രാജ്യ വിരുദ്ധവും വിദേശ തീവ്രവാദ ബന്ധത്തിനും അപ്പുറമായ പ്രസ്താവനയാണിത്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പൊലീസിന് സ്വമേധയാ കേസ് എടുക്കുവാനും കോടതിയിൽ ഹാജരാക്കി ശിക്ഷ വാങ്ങി നൽകുകയും ചെയ്യാവുന്ന ദേശ വിരുദ്ധ കുറ്റത്തെ മലയാള മാധ്യമങ്ങൾ, അധികാരികൾ നിസ്സാരവത്കരിച്ചു കളഞ്ഞു.

ഇടതു പക്ഷ സഹയാത്രികൻ ആയ ബാസുവിന്റെ ഈ വെബ്‌നാർ മീറ്റിംഗിൽ സംബന്ധിച്ച മുഖങ്ങളിൽ ചില മുഖങ്ങളെ ആണ് കേന്ദ്ര സർക്കാരും ഇമ്മിഗ്രേഷൻ വകുപ്പും വിദേശ കാര്യ വകുപ്പും ഒക്കെ കൃത്യമായും നിശിതമായും പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കേണ്ടത്. അതിനുള്ള സമയം വളരെ അതിക്രമിച്ചു എന്ന് തന്നെ വേണം പറയുവാൻ. ഈ വെബ്‌നാറിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകയാണ് കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രോവിന്‍സില്‍ വൻകോവർ വെസ്റ്റില്‍ സ്ഥിര താമസക്കാരിയായ സുനിത ദേവദാസ്. ഉറക്കമുണർന്നാൽ ഉറങ്ങുന്നത് വരെ കേന്ദ്ര സർക്കാരിനെതിരെയും, ബിജെപി, സംഘ പരിവാറിനെതിരെയും വീഡിയോകളിലും പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ സജീവ രാഷ്ട്രീയം നടത്തുന്ന സൈബർ സഖാവും മാധ്യമ പ്രവർത്തകയും, പിണറായി ഭക്തയും ആണ് ഈ മാധ്യമ പ്രവർത്തക. മാധ്യമ ധർമ്മം എന്നത് കുത്തക കമ്യൂണിസ്റ്റ് കോർപറേറ്റുകൾക്ക് പണയം വച്ച ചുറുചുറുക്കും, കഴിവും ഉള്ളവർ. പ്രത്യേകിച്ച് മുഴുവൻ സമയ തൊഴിലുകൾ ഒന്നും ചെയ്യാതെ മുഴുവൻ സമയ സോഷ്യകൾ മീഡിയ, യുട്യൂബ് സൈബർ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തക. ഇവർ ഈ വെബ്‌നാറിൽ ബാസുവിന്റെ രാജ്യ വിഭജന പ്രസ്താവനയെ അനുകൂലിക്കുന്ന തലയാട്ടലുകൾ, പ്രസന്ന വദനമായ മുഖം ഒക്കെ നമുക്ക് കാണാം. അതിൽ നിന്നും ഭാരതത്തിന്റെ അഖണ്ഡത മാത്രം മനസ്സിൽ ഉള്ള നല്ല കമ്യൂണിസ്റ്റുകാർ ഉൾപ്പടെ ഉള്ളവരുടെ അഭിപ്രായം എന്താണ് എന്ന് ഇത് എഴുതുന്നതിനു മുൻപേ ഞാൻ ആരായുകയും ഉണ്ടായി. ഇന്ന് ഭരണത്തിൽ ഇരിക്കുന്ന മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ അവരിൽ അധ്യാപകർ, ചിന്തകർ, മാധ്യമ പ്രവർത്തകർ ഒക്കെ ആയിരുന്നവർ പറഞ്ഞത്, ഈ വെബ്‌നാർ പ്രസ്താവനയും ഇതിൽ അനുകൂലിച്ചു മീറ്റിങ്ങിൽ സംബന്ധിച്ചതും തികച്ചും നിയമവിരുദ്ധം എന്നാണ്.

സുനിത ദേവദാസ് കനേഡിയൻ പൗരത്വം സ്വീകരിച്ചിട്ടുണ്ട് എങ്കിൽ ഈ മീറ്റിംഗ് അടക്കം അവർ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത പല വീഡിയോകളും കനേഡിയൻ നിയമങ്ങൾക്കു വിരുദ്ധവും രാജ്യദ്രോഹ പരവും ഇവിടെ കാനഡയിൽ ചുരുങ്ങിയത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവും ആണ്. ഇനി ഇവർ കനേഡിയൻ പൗര ആയിരുന്നതുകൊണ്ട് കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോയി പ്രവർത്തനം നടത്തിയത് കേരളത്തിലും ഇവിടെയും ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. മാത്രവുമല്ല, കാനഡയിൽ നിന്നും ഇന്ത്യയിൽ പോകുവാനും താമസിക്കുവാനുമായി നൽകുന്ന ഒസിഐ കാർഡ് ഈ പ്രവർത്തനങ്ങളുടെ പേരിൽ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്യുവാനും, വേണമെങ്കിൽ റദ്ദ് ചെയ്യുവാനും നിയമങ്ങൾ ഉണ്ട്. ഇനി ഈ സൈബർ സഖാവ് കാനഡയിലെ പെർമനന്റ് റസിഡന്റ് ആണെങ്കില്‍, ഭാവിയിൽ പൗരത്വം നിഷേധിക്കുവാനും, പി ആർ റദ്ദ് ചെയ്തു നാട്ടിലേക്ക് തിരിച്ചയക്കാനും നിയമം അനുശാസിക്കുന്നു. ഇനി ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ആശ്രിതയായോ വിസിറ്റ് വിസ, തൊഴിൽ വിസ (നിലവിൽ തൊഴിൽ രഹിതയാണ്) യിൽ ആണെങ്കില്‍ ജന്മദേശത്തേക്ക് നാടു കടത്താനും നിയമം അനുശാസിക്കുന്നു.

പിണറായി സർക്കാർ നടത്തിയ ലാവ്‌ലിന്‍ അഴിമതി, കുടുംബാംഗത്തിന്റെ പഴയ കെഎസ്ഇബി തൊഴിൽ ബന്ധം ഉപയോഗിച്ച് ഇവിടെ നടത്തിക്കൊടുത്തതിൽ ഉള്ള പങ്ക്‌ വളരെ വലുതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രവർത്തനം, ദിവസേന ഉള്ള ദേശ വിരുദ്ധ, ഹിന്ദു മത വിശ്വാസ പ്രമാണങ്ങൾക്കു എതിരെയുള്ള നിരന്തര കടന്നക്രമണം ഇവ ഉൾപ്പടെ ഇന്നലത്തെ വെബ്നർ മീറ്റിംഗ് വരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമാണ്. കൂടാതെ ആരാധനാ സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന കാനഡയിൽ ഇരുന്നു അവയ്ക്കും, ഒരു വിഭാഗത്തിനെ ദൈവ, മത വിശ്വാസങ്ങൾക്കും എതിരെ നടത്തുന്ന പ്രസ്താവനകൾ, വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ ക്രിമിനൽ കുറ്റമായി കാനഡ കണക്കാക്കുന്നു. ഫിനാൻസ് സെയിൽസ് മേഖലയിൽ കമ്മീഷന്‍ ഏജന്റ് ആയി തൊഴിൽ ചെയ്യുന്ന ഇവർ കേരളത്തിൽ നടത്തിയ ചാരിറ്റി ഫണ്ട് പിരിവു സംബന്ധിച്ചു കേരളത്തിൽ കേസ് നിലവിലുണ്ട്. ഈ കേസിന്റെ പകർപ്പ് മാത്രം മതി ഇവരുടെ കാനഡയിലെ ഫിനാൻസ് മേഖലയിലെ തൊഴിലിൽ വിള്ളൽ വീഴ്ത്തുവാൻ.

ചുരുങ്ങിയ കമ്മീഷനില്‍ വേൾഡ്‌വൈഡ് പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇവരുടെ കാനഡയിലെ ജീവിത രീതികൾക്കും, ഇൻഡ്യാ വിരുദ്ധ പ്രസ്താവനകൾക്കും, ചാനലിനും ലഭിക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്ന് എന്ന ചോദ്യം ഇവിടെ ബാക്കി ആകുന്നു. സ്വപ്നയുടെ സ്വർണ്ണ കടത്തും അതുപോലുള്ള കേസുകളും എൻഐഎ അന്വേഷിക്കുന്ന ഈ സാഹചര്യത്തിൽ ഇതുപോലുള്ള ദേശ വിരുദ്ധ തൊഴിൽ രഹിത മാധ്യമ പ്രവർത്തകരുടെ കാനഡയിലെ ആഡംബര ജീവിത രീതികളും, പ്രതിഫലം ഇല്ലാതെ മുഴുവൻ സമയ വാർത്താ പ്രക്ഷേപണവും, കാനഡയിലെയും ഇന്ത്യയിലെയും രഹസ്യാന്വേഷണ വിഭാഗവും, കനേഡിയൻ ഇന്ത്യൻ എംബസിയും അന്വേഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്വപ്നാ സുരേഷിനെ പോലുള്ളവർ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിയമത്തിനു മുന്നിൽ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. സുനിതാ ദേവദാസ് എന്ന മാധ്യമ പ്രവർത്തകയാണ് സരിത എന്ന കോണ്‍ഗ്രസ് വിരുദ്ധ ഭൂതത്തെ പൊതു സമൂഹത്തിലേക്ക് തുറന്നു വിട്ടത് എന്ന സത്യവും ഇവിടെ നിലനിൽക്കുന്നു. കാനഡ പോലുള്ള സ്വതന്ത്ര രാജ്യത്തിരുന്നു നടത്തുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കെതിരെ ജനശബ്ദവും അന്വേഷണവും ഉയരേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top