Flash News

ആദിവാസി ദിനത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു

August 11, 2020 , റബീ ഹുസൈന്‍ തങ്ങള്‍

ആദിവാസി ദിനത്തിൽ നിലമ്പൂർ മേഖലയിലെ കോളനിയിലെ വിദ്യാർഥികളെ ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സി.പി ഷരീഫ് ആദരിക്കുന്നു

നിലമ്പൂർ: ആദിവാസി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയും പട്ടികവർഗ്ഗ സേവാ സൊസൈറ്റിയും സംയുക്തമായി നിലമ്പൂർ മേഖലയിലുള്ള വെള്ളാരംകുന്ന്, മൂച്ചിപ്പരത, അപ്പൻകാപ്പ്, ഇല്ലിക്കാട് കോളനികളിലെ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി സി.പി ഷരീഫ്, സെക്രട്ടേറിയറ്റംഗം കെ.പി തഷ്‌രീഫ്, പട്ടിക വർഗ സേവാ സൊസൈറ്റി സെക്രട്ടറി ചിത്ര നിലമ്പൂർ, ലെമ ഹിദായ, റശാദ് തുടങ്ങിയവർ നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top