ഡാളസ്: തിരുവല്ല പുതുശേരി എം.ജി.ഡി ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പകലോമറ്റം പാണ്ടിരിക്കൽ തേരേറ്റു ടി ജെ ബേബി സാർ (88) നിര്യാതനായി. ശവസംസ്കാരം പള്ളിയക്കര സെന്റ് ജോർജ് ഓർത്തോഡോക്സ് ചർച്ചിൽ വെച്ച് ഓഗസ്റ്റ് 13 വ്യാഴാഴ്ച രണ്ടു മണിക്ക് നടത്തപ്പെടും.
ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്) ചെങ്ങന്നൂർ കണ്ടത്തിൽപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബാബു ജോൺ (പാർക്ക്ലാന്‍ഡ് ഹോസ്പിറ്റൽ, ഡാളസ്), ബാബു ജോർജ് (എംആർഎഫ്, കോട്ടയം) സൂസൻ ടി ബേബി (പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്).
മരുമക്കൾ: മിനി ജോൺ (യുഎസ്പിഎസ്, ഗാർലാൻഡ് ), സജിനി പീറ്റർ (ടീച്ചർ, സ്കൂൾ ഫോർ ദഫ്, ഏനാത്ത്), ജോസഫ് ജോർജ് (മലയാള മനോരമ, കോട്ടയം).
പരേതന്റെ മൂത്ത മകനായ ബാബു ജോൺ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗവും, ഗായക സംഘത്തിലെ ആക്റ്റീവ് മെമ്പറും ആണ്.
ശവസംസ്കാര ശുശ്രുഷകൾ ലൈവ് ആയി കാണത്തക്കവിധം ക്രമീകരണം ചെയ്തിട്ടുണ്ട്. https://youtu .be/.yGZmrc-OX3A
കൂടുതൽ വിവരങ്ങൾക്ക്: ബാബു ജോൺ 469 766 9606
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply