Flash News

ഫിലിപ്പ് എബ്രഹാമിന്റെ സംസ്കാരം നാളെ

August 12, 2020 , ഷാജി രാമപുരം

ഡാളസ്: മാവേലിക്കര കുറത്തികാട് പുത്തൻവീട്ടിൽ പരേതനായ മാത്യു എബ്രഹാമിന്റെ മകൻ ഫിലിപ്പ് എബ്രഹാം (ബാവച്ചൻ 60) ഖത്തറിൽ നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് ദോഹ മാർത്തോമ്മ ഇടവകയിലെ വൈദീകരുടെ മുഖ്യ കാർമ്മികത്വത്തിൽ ഖത്തറിൽ സംസ്കരിക്കും.

തിരുവല്ലാ മേപ്രാൽ കണിയാൻതറ കുടുംബാംഗം വാതപ്പള്ളിയിൽ റീന ഫിലിപ്പ് ആണ് ഭാര്യ. റീബ (ദോഹ), റിന്റു (മേപ്രാൽ) എന്നിവരാണ് മക്കൾ. മാതാവ് ഏലിയാമ്മ മാത്യു ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ ആണ്.

മാത്യു എബ്രഹാം (ഡാളസ് കരോൾട്ടൻ മാർത്തോമ്മ ഇടവകാംഗം), ബോബൻ എബ്രഹാം, എബ്രഹാം മാത്യു, റീന എബ്രഹാം (മൂവരും ഡൽഹി) എന്നിവർ സഹോദരി സഹോദരന്മാർ ആണ്.

കൂടുതൽ വിവരങ്ങൾക്ക് : ബാബു 469 422 3526


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top