Flash News

സത്യസന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കലാണ് മാധ്യമ ധര്‍മ്മം, ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

August 12, 2020

കൊച്ചി: ഊഹാപോഹങ്ങളും കിം‌വദന്തികളും പ്രചരിപ്പിക്കലല്ല, സത്യസന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാണ് മാധ്യമ ധര്‍മ്മമെന്ന് ഹൈക്കോടതി. ഫ്ലവേഴ്സ് ചാനലിന്റെ 24 ന്യൂസ് എംഡി ശ്രീകണ്ഠൻ നായർക്കെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം തൊടുത്തു വിട്ടത്. ദൃശ്യ മാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കൽ വാർത്ത നൽകി കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ശ്രീകണ്ഠൻ നായർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

‘ശ്രീകണ്ഠൻ നായർ ഷോ’ പരിപാടിയിലൂടെ കൊവിഡ് 19 സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീകണ്ഠൻ നായർക്കെതിരെയും ഡോ. ഷിനു ശ്യാമളനെതിരെയും കേസെടുത്തത്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പരാമർശം പരിപാടിയിൽ ഡോ. ഷിനു ശ്യാമളൻ നടത്തി എന്നാണ് ആരോപണം.

ഐപിസി സെക്ഷൻ 505(1)(b), കേരള പോലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇരുവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും, മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടത്.

ഇതിനിടെ, മാധ്യമപ്രവർത്തകർ ഗോസിപ്പ് പ്രചരിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി കെട്ടിച്ചമച്ച കിംവദന്തികൾ പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവർത്തനമെന്നും സത്യം പറയലാണ് മാധ്യമപ്രവർത്തകരുടെ പണിയെന്നും ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top