Flash News

പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ എം.എൽ.എക്ക്‌ നിവേദനം നൽകി

August 12, 2020 , നബീല്‍ അമീന്‍

പ്ലസ്‌ വൺ സീറ്റ്‌ വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ ടി.എ അഹമ്മദ്‌ കബീർ എം.എൽ.എക്ക്‌ നിവേദനം നൽകുന്നു

മങ്കട: മലപ്പുറം ജില്ല നേരിട്ടുകൊണ്ടിരിക്കുന്ന പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിക്ക്‌ പരിഹാരമായി ഗവ. ഹയർ സെക്കന്ററികളിൽ അധിക ബാച്ചുകൾ അനുവദിക്കുക, നിലവിലെ ഗവ. ഹൈസ്കൂളുകൾ ഹയർ സെക്കന്ററികളായി ഉയർത്തുക, പോളിടെക്നിക്ക്‌, ഐ.ടി.ഐ, വി.എച്ച്‌.എസ്‌.ഇ സംവിധാനങ്ങളിൽ അവസരങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കമ്മിറ്റി ടി.എ അഹമ്മദ്‌ കബീർ എം.എൽ.എക്ക്‌ നിവേദനം നൽകി.

ഈ വിഷയം പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ച്‌ കൊണ്ടിരിക്കുന്നുണ്ടെന്നും മണ്ഡലം പരിധിയിലുള്ള ജി.എച്ച്‌.എസ്‌ ചേരിയം ഹയർ സെക്കന്ററിയായി ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.എൽ.എ അറിയിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, ജില്ലാ പ്രതിനിധി അഫ്സൽ ഹുസൈൻ, മുഹമ്മദ്‌ ജസീൽ സി പി, ദിൽഷാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top