- Malayalam Daily News - https://www.malayalamdailynews.com -

നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസ്, ഫൈസല്‍ ഫരീദിനെ എന്‍ ഐ എ ചോദ്യം ചെയ്തു; അന്വേഷണ സംഘം ഡല്‍ഹിക്ക് മടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴി വ്യാജ നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ പങ്കാളിയെന്നു സംശയിക്കുന്ന, ദുബൈയില്‍ താമസക്കാരനായ ഫൈസൽ ഫരീദിനെ എന്‍ഐഎ സംഘം ദുബൈയിൽ ചോദ്യം ചെയ്തു. ദുബൈയിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകൾ ശേഖരിച്ചാണ് എൻഐഎ ടീം ഡല്‍ഹിക്ക് മടങ്ങിയത്. അബൂദബിയിൽ നിന്ന് ഇന്ന് (ബുധനാഴ്ച) വെളുപ്പിനാണ് രണ്ടംഗ സംഘം ഡൽഹിക്ക് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ഒന്നും എൻ ഐ എ വെളിപ്പെടുത്തിയിട്ടില്ല.

രഹസ്യ സ്വഭാവം നിലനിർത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങിയത്. കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]