Flash News

കോവിഡ്-19 പ്രതിരോധ വാക്സിന്‍ പരീക്ഷണം വന്‍ വിജയമാണെന്ന് റഷ്യ

August 12, 2020 , ശ്രീജ

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിന്റെ പരീക്ഷണം വിജയം കണ്ടെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം. ‘സ്പുട്‌നിക് വി’ എന്ന നാമധേയം നല്‍കിയിട്ടുള്ള ഈ വാക്‌സിന് മനുഷ്യ ശരീരത്തിൽ രണ്ടു വർഷക്കാലം വൈറസിനെ പ്രതിരോധിക്കാനാവുമെന്നാണ് അവകാശപ്പെടുന്നത്.

ജൂണ്‍ 17-നാണ് റഷ്യ വാക്സിൻ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. കോവിഡ് പ്രതിരോധമരുന്നിനായി ലോകമെങ്ങും ഗവേഷണ-പരീക്ഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ,”സ്പുട്‌നിക് വി” എന്ന പേരില്‍ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കുകയായിരുന്നു. വൈറസിനെ ചെറുക്കുവാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള വാക്സിൻ കണ്ടെത്തി ചരിത്രത്തിൽ ഇടം നേടിയെങ്കിലും, റഷ്യയുടെ വാക്സിന് കര്‍ശന സുരക്ഷാപരിശോധനയുടെ എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയശേഷമേ അംഗീകാരം നല്‍കൂവെന്നാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ) വ്യക്തമാക്കിയിട്ടുള്ളത്.

ലോകത്തിലെ ആദ്യത്തെ കോവിഡ്-19 വാക്‌സിനാണ് റഷ്യയുടെ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മനുഷ്യരില്‍ രണ്ട് മാസത്തോളം പരീക്ഷച്ചശേഷം വാക്സിന് അനുമതി നേടിയത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, മതിയായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, ഫലപ്രദവും സുരക്ഷിതവുമാണെന്നു തെളിഞ്ഞശേഷമാണു വാക്‌സിന് അംഗീകാരം നല്‍കിയതെന്നു വെളിപ്പെടുത്തിയ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, തന്റെ മകള്‍ക്കു വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയതായും പറഞ്ഞിരുന്നു. പരീക്ഷണവിധേയരായ 38 പേരും പ്രതിരോധശേഷി ആര്‍ജിച്ചതായിട്ടാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഉണ്ടായത്. സ്പുട്‌നിക് വി വാക്‌സിന്റെ വന്‍തോതിലുള്ള ഉത്പാദനം റഷ്യയില്‍ അടുത്തമാസം ആരംഭിക്കുകയാണ്.

പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് റഷ്യയിലെ മോസ്കോ ഗമാലയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഗാം-കോവിഡ്-വാക് ലിയോ വാക്സിൻ ചില ചോദ്യങ്ങളും ആശങ്കകളും ബാക്കിവയ്ക്കുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ സിവിലിയൻ ഉപയോഗത്തിനായി ഇത് അംഗീകരിക്കപ്പെടുന്നതിനാൽ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നു.

സാധാരണ ജലദോഷ വൈറസായ SARS-CoV-2 വിഭാഗത്തിൽപ്പെട്ട അഡെനോവൈറസിന്റെ ഡിഎൻ‌എ അടിസ്ഥാനമാക്കിയാണ് റഷ്യയുടെ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നതിനാണ് പ്രധാനമായും വാക്സിൻ സഹായിക്കുന്നത്. വാക്‌സിനിലെ കൊറോണ വൈറസ് കണങ്ങൾക്ക് ശരീരത്തിന് ദോഷം വരുത്താനാകില്ലെന്നും അവ വർധിക്കില്ലെന്നും ഗമാലയ ദേശീയ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.

1957-ല്‍ ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്-1 വിക്ഷേപിച്ച്‌ അന്നത്തെ സോവിയറ്റ് യൂണിയന്‍ ചരിത്രം സൃഷ്ടിച്ചിരുന്നത്തിന്റെ ഓർമ്മയുമായാണ് വാക്‌സിന് ”സ്പുട്‌നിക് വി” എന്നു പേരിട്ടത്. ഒക്‌ടോബറില്‍ റഷ്യയിൽ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗമാലേയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധമന്ത്രാലയവും ചേര്‍ന്നാണു വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണു പുടിന്‍ പുതിയ വാക്‌സിന്‍ പ്രഖ്യാപിച്ചത്. പരീക്ഷണത്തില്‍ തന്റെ മകളും പങ്കാളിയായെന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്നും അദ്ദേഹം പറയുകയായിരുന്നു.

ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ, ഫൈസർ എന്നിവരെ മറികടന്ന് അതിവേഗത്തിലുള്ള റഷ്യൻ വാക്സിൻ നിർമാണം പൗരന്മാരുടെ ജീവിതം അപകടകരമാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളിൽ വർഷങ്ങളോളം എടുക്കുന്ന മനുഷ്യ പരീക്ഷണങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയായി എന്നതാണ് വിദഗ്ധർ ഉന്നയിക്കുന്ന ആശങ്ക.

എന്നാൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു രോഗമായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോ(MERS) മിനുള്ള വാക്‌സിനോട് സാമ്യമുള്ളതിനാലാണ് വാക്സിൻ ഇത്ര വേഗം സാധ്യമാക്കിയതെന്ന് റഷ്യ അവകാശപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top